Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

12 വർഷംമുമ്പ് വീട്ടിലെത്തിയ മകന്റെ ഭാര്യയോട് അടങ്ങാത്ത ദാഹം; പ്രേമം മൂത്തതോടെ മരുമകളോടൊത്ത് ഒരുമിച്ച് ജീവിക്കാൻ മകനെ വെട്ടിനുറുക്കി 62 കാരൻ; മകന്റെ മൃതദേഹം പ്‌ളാസ്റ്റിക് കവറിലാക്കി ഓടയിൽ തള്ളിയ വിവരം പുറത്തായത് വീട്ടിൽ തളംകെട്ടിയ രക്തം കണ്ടതോടെ

12 വർഷംമുമ്പ് വീട്ടിലെത്തിയ മകന്റെ ഭാര്യയോട് അടങ്ങാത്ത ദാഹം; പ്രേമം മൂത്തതോടെ മരുമകളോടൊത്ത് ഒരുമിച്ച് ജീവിക്കാൻ മകനെ വെട്ടിനുറുക്കി 62 കാരൻ; മകന്റെ മൃതദേഹം പ്‌ളാസ്റ്റിക് കവറിലാക്കി ഓടയിൽ തള്ളിയ വിവരം പുറത്തായത് വീട്ടിൽ തളംകെട്ടിയ രക്തം കണ്ടതോടെ

ലുധിയാന: പന്ത്രണ്ടു വർഷം മുമ്പ് പുത്രവധുവായി വീട്ടിലെത്തിയ യുവതിയോട് അടങ്ങാത്ത ആഗ്രഹം വന്നതോടെ അറുപത്തി രണ്ടുകാരൻ മകനെ വെട്ടിനുറുക്കി ഓടയിൽ തള്ളി. മകന്റെ ഭാര്യയുമായി ഏറെ അടുപ്പത്തിലായിരുന്ന വയോധികൻ മരുമകളോടൊപ്പം ഇനിയുള്ള കാലം ആസ്വദിച്ച് ജീവിക്കാൻ തീരുമാനിച്ചാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

മകനെ വീട്ടിനുള്ളിൽവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഒടുവിൽ അറുപത്തിരണ്ടുകാരൻ അറസ്റ്റിലായി. പഞ്ചാബിലെ ഫരീദ്കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് സംഭവം.

ഛോട്ടാസിങ്(62)എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകനായ രജ്വിന്ദർ സിങ്(40)ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ ഭാര്യയുമായി പിതാവിന് ബന്ധമുണ്ടെന്ന് സംശയം തോന്നിയതോടെ രജ്വിന്ദർ സിങും ഛോട്ടാസിങും തമ്മിൽ ഇടയ്ക്കിടെ വഴക്കുകൾ പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞദിവസം ഇത്തരമൊരു വഴക്കിന് പിന്നാലെ രജ്വിന്ദർ സിങ് ഉറങ്ങിക്കിടക്കുമ്പോൾ ഛോട്ടാസിങ് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം ചെറുകഷ്ണങ്ങളാക്കി. പിന്നീട് പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹ അവശിഷ്ടങ്ങൾ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേ വീട്ടിൽ തന്നെ ഉണ്ടായിരുന്ന ഛോട്ടാസിങിന്റെ അനന്തരവനായ ഗുർചരൺ സിങ് ഉറക്കമുണർന്നപ്പോൾ വീട്ടിൽ രക്തം കണ്ടപ്പോഴാണ് സംശയം ഉണ്ടായത്. ഇതിന് പിന്നാലെ രജ്വിന്ദറിനെ അന്വേഷിച്ചെങ്കിലും കണ്ടില്ല. വീടിനുള്ളിൽ രക്തം തളം കെട്ടി നിൽക്കുന്നത് കണ്ട ഗുർചരൺ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് രജ്വിന്ദർ സിങ്, ജസ്വീർ കൗറിനെ വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. ജസ്വീറും ഛോട്ടാസിങുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി മകനുമായി നേരത്തേുയം വാക്കേറ്റമുണ്ടായതായും പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP