Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിൽ അറുപത്തിമൂന്നുകാരൻ അറസ്റ്റിലായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ; പീഡനം പരിശോധനയ്‌ക്കെത്തിയപ്പോൾ മറന്നുവച്ച തക്കോൽ എടുക്കാൻ ഡോക്ടറുടെ വീട്ടിൽ എത്തിയപ്പോൾ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മുംബൈയിൽ അറുപത്തിമൂന്നുകാരൻ അറസ്റ്റിലായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ; പീഡനം പരിശോധനയ്‌ക്കെത്തിയപ്പോൾ മറന്നുവച്ച തക്കോൽ എടുക്കാൻ ഡോക്ടറുടെ വീട്ടിൽ എത്തിയപ്പോൾ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നഗരത്തിൽ നിന്ന് പുറത്തുവരുന്നത് ഒരു നടുക്കുന്ന പീഡനവാർത്ത കൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിമൂന്നുകാരനായ ഡോക്ടർ പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഡോക്ടറെ ഘർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പരിശോധനക്കായി അമ്മയോടൊപ്പം ഡോക്ടറുടെ വീട്ടിലെത്തിയതായിരുന്നു 14-കാരിയായ പെൺകുട്ടി. പരിശോധനക്ക് ശേഷം തിരികെ മടങ്ങിയപ്പോഴാണ് വീടിന്റെ താക്കോൽ ഡോക്ടറുടെ വീട്ടിൽ മറന്നുവെച്ച വിവരം ഇരുവരും അറിയുന്നത്. തുടർന്ന് താക്കോൽ എടുക്കാനായി ഒറ്റക്ക് ഡോക്ടറുടെ വീട്ടിൽ എത്തിയ പെൺകുട്ടിയെ ഇയാൾ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടിയ ബലമായി കെട്ടിപിടിക്കുകയും പല തവണ ഉമ്മവയ്ക്കുകയും ചെയ്തുവെന്ന് വീട്ടിൽ തിരികെ എത്തിയ കുട്ടി അമ്മയോട് കാര്യങ്ങൾ വെളിപ്പെടുത്തി തുടർ അമ്മ പൊലീസിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ചുമത്തി കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP