Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓടുന്ന ട്രെയിനിലെ ടോയ്‌ലറ്റിൽ വയോധികയുടെ കാൽ കുടുങ്ങി; പുറത്തെടുക്കാൻ കഴിഞ്ഞത് 10 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ; സംഭവം മുംബൈയിൽ നിന്ന് കർമാലിയിലേക്കു പോയ ട്രെയിനിൽ

ഓടുന്ന ട്രെയിനിലെ ടോയ്‌ലറ്റിൽ വയോധികയുടെ കാൽ കുടുങ്ങി; പുറത്തെടുക്കാൻ കഴിഞ്ഞത് 10 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ; സംഭവം മുംബൈയിൽ നിന്ന് കർമാലിയിലേക്കു പോയ ട്രെയിനിൽ

മുംബൈ: ഓടുന്ന ട്രെയിനിലെ ടോയ്‌ലറ്റിൽ കാൽകുടുങ്ങിയ വയോധികയെ രക്ഷപ്പെടുത്തിയത് പത്തു മണിക്കൂറിനുശേഷം. ഘാട്‌കോപാർ സ്വദേശിയായ റബിയാബി ഷെയ്ഖ്(65)ആണ് ട്രെയിനിൽ കുടുങ്ങിയത്.

മുംബൈയിൽനിന്നും കർമാലിയിലേക്ക് പോവുകയായിരുന്ന കൊങ്കൺ റെയിൽവേയുടെ ട്രെയിനിലാണ് വയോധികയ്ക്ക് ദുരവസ്ഥയുണ്ടായത്. ഭർത്താവിനെ പുറത്തുനിർത്തിയാണ് റബിയാബി ടോയ്‌ലറ്റിനുള്ളിൽ കടന്നത്.

എന്നാൽ തിരിച്ചിറങ്ങുന്നതിനിടെ കാൽവഴുതി അവർ താഴെവീഴുകയായിരുന്നു. കാൽ ടോയ്‌ലറ്റിൽ കുടുങ്ങുകയും ചെയ്തു. കരച്ചിൽകേട്ട് ഭർത്താവും മറ്റ് യാത്രക്കാരും വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തുനിന്നും പൂട്ടിയിരുന്നതിനാൽ സാധിച്ചില്ല. പിന്നീട് ട്രെയിൻ രത്‌നഗിരിയിൽ എത്തിയശേഷമാണ് വയോധികയെ രക്ഷിക്കുന്നതിനുള്ള നടപടികൾ റെയിൽവേ അധികൃതർ ഏറ്റെടുത്തത്.

ഗ്യാസ് കട്ടർ ഉപയോഗിച്ച് ടോയ്‌ലറ്റിന്റെ കീഴ്ഭാഗം മുറിച്ചാണ് വയോധികയെ രക്ഷിച്ചത്. വയോധിക കുടുങ്ങിയ ബോഗിയിലെ യാത്രക്കാരെ മറ്റൊന്നിലേക്ക് മാറ്റിയാണ് ട്രെയിൻ യാത്ര തുടർന്നത്. അപകടമുണ്ടായ ബോഗി ട്രെയിനിൽനിന്നു മോചിപ്പിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP