Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ 65കാരൻ പിടിയിൽ; സംഭവം ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള വിസ്താര എയർലൈൻസ് വിമാനത്തിൽ; ശരീരത്തിൽ അനാവശ്യമായി പലതവണ സ്പർശിച്ചെന്ന് 41കാരി

വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ 65കാരൻ പിടിയിൽ; സംഭവം ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള വിസ്താര എയർലൈൻസ് വിമാനത്തിൽ; ശരീരത്തിൽ അനാവശ്യമായി പലതവണ സ്പർശിച്ചെന്ന് 41കാരി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വിമാനത്തിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 65കാരൻ പിടിയിൽ. ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള വിസ്താര എയർലൈൻസ് വിമാനത്തിലാണ് സംഭവം. ബിസിനസുകാരനായ അനിൽകുമാർ മുൽചന്ദാനിയാണ് (65) പിടിയിലായത്. തിങ്കളാഴ്‌ച്ച വൈകിട്ട് മുംബൈയിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഇയാൾ അറസ്റ്റിലായി.

മുൽചന്ദാനിയുടെ അടുത്ത സീറ്റിലിരുന്ന വിദേശ ഇന്ത്യക്കാരിയാണ് പരാതിക്കാരി. ഇയാൾ തന്റെ ശരീരത്തിൽ പലതവണ അനാവശ്യമായി സ്പർശിച്ചെന്നും രണ്ടുതവണ മുന്നറിയിപ്പുനൽകിയിട്ടും പിൻവാങ്ങിയില്ലെന്നും സിങ്കപ്പൂരിൽ താമസിക്കുന്ന 41-കാരിയുടെ പരാതിയിൽ പറയുന്നു.

വിമാനം മുംബൈയിൽ ഇറങ്ങുന്നതിന് പത്തുമിനിറ്റ് മുമ്പാണിവർ വിമാനജോലിക്കാരോട് പരാതി പറഞ്ഞത്. അവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഡൽഹിയിൽനിന്നുള്ള ബിസിനസുകാരനാണ് മുൽച്ചന്ദാനി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP