Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് പൊലീസുകാർക്ക് കൊല്ലപ്പെട്ടു; പത്ത് പേർക്ക് പരിക്കേറ്റു

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് പൊലീസുകാർക്ക് കൊല്ലപ്പെട്ടു; പത്ത് പേർക്ക് പരിക്കേറ്റു

ദണ്ഡേവാഡ: ഛത്തീസ്‌ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഏഴ് പൊലീസുകാർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു. സുഖ്‌ന ജില്ലയിലെ ദണ്ഡേവാഡയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദൊർനാപാലിലാണ് സംഭവം. മാവോയിസ്റ്റുകളിൽ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

ദൊർനാപാലിനും ചിന്തഗുഫയ്ക്കുമിടയിൽ പിദമൽ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് എഡിജിപി രജീന്ദർ കുമാർ പറഞ്ഞു. മാവോയിസ്റ്റുകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. മാവോയിസ്റ്റ് വെടിവെപ്പിൽ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് വ്യോമമാർഗം മാറ്റും.

ഛത്തീസ്‌ഗണ്ഡിലെ 27ൽ 16 ജില്ലകളിലും മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായാണ് വിവരം. 2010 ഏപ്രിലിൽ സുഖ്മയിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 74 സുരക്ഷാ ഉദ്യോഗസ്ഥന്മാർ കൊല്ലപ്പെട്ടിരുന്നു. ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയ്ക്കുനേരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. കഴിഞ്ഞ ഡിംസബറിൽ സുഖ്മയിലുണ്ടായ ആക്രമണത്തിൽ 13 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം വ്യത്യസ്ത ആക്രമണങ്ങളിൽ 61 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP