Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏഴ് വയസുകാരിയെ പിതാവിന്റെ പരിചയക്കാരൻ ബലാത്സംഗം ചെയ്തുകൊന്നു; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത് പിതാവ് വിളിക്കുന്നുവെന്ന് പറഞ്ഞ്

ഏഴ് വയസുകാരിയെ പിതാവിന്റെ പരിചയക്കാരൻ ബലാത്സംഗം ചെയ്തുകൊന്നു; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത് പിതാവ് വിളിക്കുന്നുവെന്ന് പറഞ്ഞ്

ഗൊരഘ്പൂർ: ഉത്തർപ്രദേശിലെ ഗൊരഘ്പൂരിൽ ഏഴു വയസുകാരിയെ പിതാവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് റായ് (55) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ ഗൊരഖ്പൂരിലാണ് സംഭവം. ഏഴുവയസുകാരിയും പന്ത്രണ്ട് വയസുള്ള മൂത്ത സഹോദരിയും മുറ്റത്ത് കളിക്കുന്നത് കണ്ട പ്രതി, പിതാവ് വിളിക്കുന്നുവെന്ന് പറഞ്ഞ് ഇളയ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് ഇയാൾ കുട്ടിയെ കുട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തുടർന്ന് കുട്ടിയെ കൊലപ്പെടുത്തി മൃതദഹം മാന്തോട്ടത്തിൽ ഉപേക്ഷിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ തന്നെയാണ് മൃതദേഹം ഉപേക്ഷിച്ച സ്ഥലം പൊലീസിനോട് വെളിപ്പെടുത്തിയത്. വിനോദ് റായിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP