Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിന് പിന്നാലെ കശ്മീരിലെക്ക് എത്തുന്നത് കൂടുതൽ സൈനികർ; 8000 അർധ സൈനികരെ ശ്രീനഗറിലെത്തിച്ചത് വ്യോമസേനയുടെ സി 17 യാത്രാവിമാനത്തിൽ; ആറര പതിറ്റാണ്ടുകാലത്തെ പ്രത്യേക പദവി നഷ്ടമായ കശ്മീരിൽ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് പൂർണ്ണമായ നിയന്ത്രണവും സമാധാനവും

ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിന് പിന്നാലെ കശ്മീരിലെക്ക് എത്തുന്നത് കൂടുതൽ സൈനികർ; 8000 അർധ സൈനികരെ ശ്രീനഗറിലെത്തിച്ചത് വ്യോമസേനയുടെ സി 17 യാത്രാവിമാനത്തിൽ; ആറര പതിറ്റാണ്ടുകാലത്തെ പ്രത്യേക പദവി നഷ്ടമായ കശ്മീരിൽ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് പൂർണ്ണമായ നിയന്ത്രണവും സമാധാനവും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിറകെ കശ്മീരിൽ കൂടുതൽ അർധസൈനികരെ വിന്യസിച്ച കേന്ദ്രസർക്കാർ. 8000 അർധ സൈനികരെ കൂടി കശ്മീരിൽ എത്തിച്ചു. വ്യോമസേനയുടെ സി-17 യാത്രാവിമാനത്തിലാണ് സൈനികരെ ശ്രീനഗറിൽ എത്തിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളിൽ നിന്നാണ അർധസൈനികരെ കശ്മീരിലേക്ക കൊണ്ടുപോയത്. ശ്രീനഗറിൽ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.

കശ്മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 35000 സൈനികരെ നേരത്തെ വിന്യസിച്ചിരുന്നു. കരസേനാ മേധാവി ബിപിൻ റാവത്ത് ശ്രീനഗറിൽ നേരിട്ടെത്തിയാണ് സേനാ വിന്യാസം നടത്തിയിരുന്നത. കശമീരിന്റെ ഭരണഘടന പദവി റദ്ദാക്കി ഉത്തരവിറക്കുകയും സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയത സാഹചര്യത്തിൽ സംഘർഷമുണ്ടായേക്കാം എന്ന സൂചനയെ തുടർന്നാണ കൂടുതൽ സൈനികരെ നിയോഗിച്ചിരിക്കുന്നത.

തിങ്കളാഴച രാവിലെ തന്നെ താഴ്‌വരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മൊബൈൽ, ലാൻഡ് ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങളും റദ്ദാക്കിയിട്ടുണ്ട. അർധരാത്രി കശ്മീർ താഴ്‌വരയിൽ പരിഭ്രാന്തിയും ആശങ്കയും പടർത്തി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കിയപ്പോൾത്തന്നെ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് വലിയ നീക്കങ്ങൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങുകയാണെന്ന് വ്യക്തമായിരുന്നു. അമർനാഥ് യാത്രയുമായി ബന്ധപ്പെട്ടും, അതല്ലാതെയും, ഏതാണ്ട് 35,000 അർദ്ധസൈനികരെ കശ്മീരിൽ വിന്യസിച്ചതായി കേന്ദ്രസർക്കാർ ഔദ്യോഗികമായിത്തന്നെ സമ്മതിച്ചു. ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമപ്രവർത്തകർ ഇത് ഏതാണ്ട് എഴുപതിനായിരം വരുമെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഓഗസ്റ്റ് 15- വരെ ജമ്മു കശ്മീരിൽ നിരോധിച്ചു. പലയിടത്തും ബ്രോഡ് ബാന്റ് സേവനങ്ങളും റദ്ദാക്കി. റോഡുകളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ചു. അർധരാത്രി സൈന്യം തെരുവിലിറങ്ങി. ജനങ്ങളിൽ പരിഭ്രാന്തി പടർന്നു.

വൻസൈനിക വിന്യാസം കൊണ്ടുവന്നപ്പോൾത്തന്നെ ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങാൻ മണിക്കൂറുകൾ ക്യൂ നിന്നു. പെട്രോൾ പമ്പുകളിൽ ഡീസലിനും പെട്രോളിനും ഡിമാൻഡേറി. പല പമ്പുകളും സ്റ്റോക്ക് തീർന്ന് അടച്ചിട്ടു. തീവണ്ടികളിൽ ആളുകൾക്ക് മടങ്ങാൻ വൻ തിരക്ക്. വിമാനനിരക്കുകൾ കുത്തനെ ഉയർന്നു. യുകെ, ജർമനി പോലുള്ള രാജ്യങ്ങൾ കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് സ്വന്തം പൗരന്മാരോട് ആവശ്യപ്പെട്ടു.

1954 ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം ഇന്ത്യൻ ഭരണഘടനയോട് ചേർത്തത്. ഇത് പ്രകാരം പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെ പാർലമെന്റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരണമെങ്കിൽ കശ്മീർ നിയമ നിർമ്മാണസഭയുടെ അംഗീകാരം വേണം. ഈ അനുച്ഛേദമാണ് സർക്കാർ ശുപാർശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് എടുത്ത് കളയുന്നത്. ഇതോടെ, ജമ്മു കശ്മീർ മറ്റേതൊരു സംസ്ഥാനത്തിനും തുല്യമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP