Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനങ്ങൾ ബാങ്കിൽ പണത്തിനായി ക്യൂ നിൽക്കുമ്പോൾ തമിഴ്‌നാട്ടിൽ പിടികൂടിയതു കണക്കിൽപ്പെടാത്ത 24 കോടി രൂപ; ഹൈദരാബാദിൽ പിടിച്ചെടുത്തത് 82 ലക്ഷം; ഭൂരിഭാഗവും പുതിയ 2000ന്റെ നോട്ടുകൾ

ജനങ്ങൾ ബാങ്കിൽ പണത്തിനായി ക്യൂ നിൽക്കുമ്പോൾ തമിഴ്‌നാട്ടിൽ പിടികൂടിയതു കണക്കിൽപ്പെടാത്ത 24 കോടി രൂപ; ഹൈദരാബാദിൽ പിടിച്ചെടുത്തത് 82 ലക്ഷം; ഭൂരിഭാഗവും പുതിയ 2000ന്റെ നോട്ടുകൾ

ചെന്നൈ/ഹൈദരാബാദ്: ജനങ്ങൾക്കു നൽകാൻ നോട്ടില്ലാതെ ബാങ്ക് അധികൃതർ ബുദ്ധിമുട്ടിലെങ്കിലും അനധികൃത ഇടപാടുകൾക്കു പണം ഒഴുകുകയാണ്. രാജ്യത്തു പല കോണിൽ നിന്നും അനധികൃതമായി സൂക്ഷിച്ച പണം കണ്ടെടുത്തു.

ഹൈദരാബാദിൽ നിന്നു സിബിഐ പിടിച്ചെടുത്തതു കണക്കിൽപ്പെടാത്ത 82 ലക്ഷം രൂപയാണ്. ഇതിൽ ഭൂരിഭാഗവും പുതിയ 2000 രൂപ നോട്ടുകളാണ്. പോസ്റ്റ് ഓഫീസ് ജീവനക്കാരന്റെ ബന്ധുവിന്റെ വീട്ടിൽ നിന്നാണു 65 ലക്ഷത്തിന്റെ പുതിയ നോട്ടുകൾ പിടിച്ചെടുത്തത്.

ചെന്നൈയിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത 24 കോടിരൂപ കൂടി കണ്ടെത്തി. അറസ്റ്റിലായ ഖനി വ്യവസായി ശേഖർ റെഡ്ഡി നൽകിയ വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. രണ്ടായിരം രൂപയുടെ നോട്ടുകളാണ് വെല്ലൂർ ഒരു കാറിൽനിന്ന് പിടിച്ചത്. ഇതോടെ ചെന്നൈയിൽ മാത്രം ഇതുവരെ പിടികൂടിയ കള്ളപ്പണത്തിന്റെയും അനധികൃത സ്വർണത്തിന്റെയും മൂല്യം 166 കോടി രൂപയായി.

പത്തു കോടിയുടെ പുതിയ നോട്ടുകളും 127 കിലോ സ്വർണവുമടക്കം 142 കോടിയുടെ സമ്പത്തു കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പുതിയ 2000 രൂപ നോട്ടുകൾ ഒരാളുടെ കൈവശം ഇത്രയധികം എങ്ങനെ വന്നുവെന്ന് അന്വേഷിക്കുമെന്ന് അധികൃതർ പറഞ്ഞു. 2000 രൂപ ലഭിച്ചതിന്റെ രേഖകളൊന്നും റെഡ്ഡിയിൽനിന്ന് കണ്ടെത്തിയിട്ടുമില്ല. മണൽ ഖനനം നടത്തുന്ന കമ്പനി ഉടമകളായ ശേഖർ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, ഇവരുടെ ഓഡിറ്റർ പ്രേംകുമാർ എന്നിവരുടെ വീടുകളിൽനിന്നും ഓഫിസുകളിൽനിന്നുമാണ് പണം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP