Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐഎസുമായി ബന്ധമെന്ന് സംശയം ശക്തം; മുംബൈയിൽ 17കാരനടക്കം ഒൻപത് പേർ പിടിയിൽ; സംഘത്തെ പൊലീസ് പിടികൂടിയത് ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം; റിപബ്ലിക്ക് ദിനത്തിന് മുൻപ് പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി പൊലീസും

ഐഎസുമായി ബന്ധമെന്ന് സംശയം ശക്തം; മുംബൈയിൽ 17കാരനടക്കം ഒൻപത് പേർ പിടിയിൽ; സംഘത്തെ പൊലീസ് പിടികൂടിയത് ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം; റിപബ്ലിക്ക് ദിനത്തിന് മുൻപ് പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശത്തെ തുടർന്ന് പതിനേഴുകാരൻ അടക്കം ഒമ്പത് പേർ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ മുംബ്റ, താനെ, ഔറംഗബാദ് എന്നിവിടങ്ങളിൽനിന്നാണ് ഇവരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നോടിയായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഭീകരബന്ധമുള്ളവരെക്കുറിച്ച് സൂചനകൾ ലഭിച്ചത്.

പിടിയിലായ ഒമ്പത് പേരെയും കഴിഞ്ഞ മൂന്നാഴ്ചകളായി അന്വേഷണ സംഘം പിൻതുടരുകയായിരുന്നെന്നാണ് റിപ്പോർട്ട്. പിടിയിലായവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പന്ത്രണ്ടോളം സംഘങ്ങൾ കഴിഞ്ഞ രാത്രിയിൽ അഞ്ചിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഒമ്പത് പേർ പടിയിലായത്. രാസവസ്തുക്കൾ, സ്ഫോടകവസ്തുക്കൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, സിം കാർഡുകൾ, ആസിഡ്, കത്തികൾ തുടങ്ങിയ പിടിയിലായവരിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ച റിപബ്ലിക് ദിനത്തിന് മുന്നോടിയായി പല സ്ഥലങ്ങളിലും അക്രമ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങലിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP