Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നുഴഞ്ഞു കയറ്റക്കാരെ തുരത്താനുള്ള ശ്രമത്തിനിടെ വീരമൃത്യു വരിച്ചത് മൂന്ന് സൈനികർ; 24 മണിക്കൂറിനിടെ സൈന്യം യമപുരിക്കയച്ചത് ഒമ്പത് ഭീകരരെ; നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടരുന്നു

നുഴഞ്ഞു കയറ്റക്കാരെ തുരത്താനുള്ള ശ്രമത്തിനിടെ വീരമൃത്യു വരിച്ചത് മൂന്ന് സൈനികർ; 24 മണിക്കൂറിനിടെ സൈന്യം യമപുരിക്കയച്ചത് ഒമ്പത് ഭീകരരെ; നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. മൂന്നു സൈനികർ വീരമൃത്യു വരിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. വടക്കൻ കശ്മീരിലെ കേരൻ മേഖലയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണു സൈന്യം വധിച്ചത്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും പരുക്കേറ്റവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും കേണൽ രാജേഷ് കലിയ പറഞ്ഞു.

ശനിയാഴ്ച തെക്കൻ കശ്മീരിലെ ബത്പാരയിൽ നാലു ഭീകരരെ സേന വധിച്ചിരുന്നു. ഇതോടെ 24 മണിക്കൂറിനിടെ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ഒൻപതായി. അതേ സമയം ജമ്മു കശ്മീരിൽ നാല് ലഷ്‌കർ ഇ തൊയ്ബ ഭീകരർ പിടിയിലായി. ഒളിച്ചു കഴിയുകയായിരുന്ന ആസാദ് അഹമ്മദ് ഭട്ട്, അൽത്താഫ് അഹമ്മദ് ബാബ, വസീം അഹമ്മദ്, ജുനൈദ് റഷീദ് ഗനി എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്. ജമ്മു കശ്മീരിലെ നന്ദ്വാര, സോപൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹന്ദ്വാരയിലെ ഷാൽപൊര ഗ്രാമത്തിലാണ് സുരക്ഷാ സേന ആദ്യം പരിശോധന നടത്തിയത്. പരിശോധനയിൽ ആസാദ് അഹമ്മദിനെയും, അൽത്താഫിനെയും സുരക്ഷാ സേന പിടികൂടുകയായിരുന്നു. തുടർന്ന് ഇവരെ ചോദ്യം ചെയ്തു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് രണ്ടു പേരെ സംബന്ധിച്ചുള്ള വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ആസാദിന്റെയും അൽത്താഫിന്റെയും പക്കൽ നിന്നും ഗ്രനേഡ് ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും മാരകായുധങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

വിവരത്തിന്റെ അടിസ്ഥാനത്തിൽ സോപോറിൽ നടത്തിയ പരിശോധനയിൽ സാദിഖ് കോളനിയിൽ നിന്നുമാണ് വസീമിനെയും , ജുനൈദിനെയും പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ നാല് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP