Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തിയ ഒമ്പതിനായിരം ഗ്രാമവാസികൾ ഇപ്പോഴും 'രാജ്യദ്രോഹികൾ'; ജോലി തേടാൻ കഴിയാതെ ഗ്രാമീണർ; പാസ്‌പോർട്ട് പോലും നിഷേധിക്കുന്ന സ്ഥിതി; വൈരാഗ്യം വെച്ചുപുലർത്തുന്ന നടപടി ഉപേക്ഷിക്കണമെന്ന് നേതാക്കൾ; ആശങ്കയൊഴിയാതെ കൂടംകുളം നിവാസികൾ  

കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തിയ ഒമ്പതിനായിരം ഗ്രാമവാസികൾ ഇപ്പോഴും 'രാജ്യദ്രോഹികൾ'; ജോലി തേടാൻ കഴിയാതെ ഗ്രാമീണർ; പാസ്‌പോർട്ട് പോലും നിഷേധിക്കുന്ന സ്ഥിതി; വൈരാഗ്യം വെച്ചുപുലർത്തുന്ന നടപടി ഉപേക്ഷിക്കണമെന്ന് നേതാക്കൾ; ആശങ്കയൊഴിയാതെ കൂടംകുളം നിവാസികൾ   

മറുനാടൻ ഡെസ്‌ക്‌

കൂടംകുളം; ആണവനിലയത്തിനെതിരെ സമരം നടത്തിയ ഒമ്പതിനായിരം ഗ്രാമവാസികളുടെ പേരിൽ ചുമത്തപ്പെട്ട രാജ്യദ്രോഹകുറ്റം പിൻവലിക്കാതെ സർക്കാർ. 2011 മുതൽ 2014 ൽ ജയലളിത സർക്കാർ അധികാരത്തിലായിരുന്ന സമയത്താണ് ഗ്രാമവാസികൾക്കെതിരെ കുറ്റം ആരോപിച്ച് കേസ് എടുത്തിരുന്നത്. ഇതോടെ കേസിലകപ്പെട്ടവരുടെ ഉപജീവനമാർഗത്തെയാണ് ഇത് ബാധിച്ചത്. കുറ്റം ആരോപിച്ചതിന് ശേഷം പലർക്കും ജോലി നഷ്ടപ്പെടുകയും. പാസ്‌പോർട്ടുകൾ മരവിപ്പിച്ചതിനാൽ തൊഴിൽതേടി വിദേശരാജ്യങ്ങളിലേക്ക് പോകാൻ സാധിക്കുന്നില്ല. പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിക്കുന്നെന്നും കൂടംകുളം ആണവനിലയം സ്ഥിതിചെയ്യുന്ന ഇടുന്തുക്കരയിലെ ഗ്രാമവാസികൾ പറയുന്നു.

ഇപ്പോഴും കോടതിയിലും പൊലീസ് സ്റ്റേഷനിലുമെത്താൻ ആവശ്യപ്പെട്ട് പലർക്കും സമൻസുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെമേൽ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റം പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഡി.എം.കെ. അധ്യക്ഷൻ എം.കെ.സ്റ്റാലിനും ഇക്കാര്യം ഉന്നയിച്ച് വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു. ആണവനിലയത്തിനെതിരേ അവർ സമാധാനപരമായാണ് സമരം ചെയ്തിരുന്നതെന്നും വൈരാഗ്യം വെച്ചുപുലർത്തുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സ്റ്റാലിൻ ആരോപിച്ചു.

2002 മെയ് മാസത്തിലാണ് ആണവനിലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. റഷ്യൻ സാങ്കേതിക സഹായത്തോടെയാണ് 13,000 കോടി രൂപ ചെലവിൽ കൂടംകുളത്ത് ആണവോർജ നിലയം പൂർത്തിയാക്കിയതും. എന്നാൽ ആണവനിലയം നിലവിൽ വന്നതോടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ളവരുടെ ആശങ്കൾ വളരെ വലുതായിരുന്നു. നിബന്ധനകൾ പാലിക്കാതെയാണ് ആണവനിലയം സ്ഥിതി ചെയ്യുന്നതെന്നും.

സുനാമി പോലുള്ള അപ്രതീക്ഷിതമായി ഉണ്ടാവുന്ന പ്രകൃതിക്ഷോപങ്ങളെ ചെറുക്കാൻ ആണവനിലയത്തിന് സാധിക്കുമോ? മാത്രമല്ല, ജപ്പാനിലെ ഫുകുഷിമ ആണവ നിലയം പോലെ ആണവച്ചോർച്ചയുണ്ടാവുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും കൂടംകുളം ആണവ നിലയത്തിനെതിരെ പ്രക്ഷോപമാരംഭിക്കുന്നതും. എന്നാൽ ആണവനിലയം സുരക്ഷിതമാണെന്ന റിപ്പോർട്ടും സർക്കാരിന് കമ്പനി അധികൃതരും കൈമാറുകയും ചെയ്തിരുന്നു.

2011 ഒക്ടോബറോടെ ആണവനിലയം പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് നിലയത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ സംഘർഷഭരിതമായിരുന്നു. പൊലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി ?ഗ്രാമവാസികൾക്കാണ് പരിക്ക് പറ്റിയത്. എന്നാൽ സംഘർഷത്തിൽ പ്രതിഷേധിച്ച് പതിനായിരകണക്കിന് ആളുകൾ റോഡുകൾ ഉപരോധിക്കുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP