Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സ്ഥിരം ചെക്കപ്പുകളുടെ ഭാഗമെന്ന് സൂചിപ്പിച്ച് ഡോക്ടർമാർ; ദ്വീർഘകാലം വീട്ടിൽ കഴിഞ്ഞ നേതാവിനെ ആശുപത്രിയിലാക്കിയതിൽ ബിജെപി പ്രവർത്തകർക്ക് ആശങ്ക

മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സ്ഥിരം ചെക്കപ്പുകളുടെ ഭാഗമെന്ന് സൂചിപ്പിച്ച് ഡോക്ടർമാർ; ദ്വീർഘകാലം വീട്ടിൽ കഴിഞ്ഞ നേതാവിനെ ആശുപത്രിയിലാക്കിയതിൽ ബിജെപി പ്രവർത്തകർക്ക് ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തലമുതിർന്ന ബിജെപി നേതാവും മുൻ പ്രധാനമന്ത്രിയുമായ എ ബി വാജ്‌പേയി ആശുപത്രിയിൽ. ദ്വീർഘകാലമായി വീട്ടിൽ കിടപ്പിലായ അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 93 വയസുകാരനായ വാജ്‌പേയി ദ്വീർഘകാലമായി മറവിയെ പുൽകി വീട്ടിൽ തന്നെയാണ് കഴിഞ്ഞു വരുന്നത്. ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നും സ്ഥിരം ചെക്കപ്പുകളുടെ ഭാഗമായാണ് ആശുപത്രിയിൽ കൊണ്ടെന്നതെന്നുമാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

എയിംസ് ഡോക്ടർ രൺദീപ് ഗുലേരിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. മൂന്ന് പതിറ്റാണ് ഗുലേരിയയാണ് വാജ്‌പേയിയുടെ പേഴ്‌സണൽ ഡോക്ടർ. വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണോ എന്ന പ്രവർത്തകർക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP