Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

എ.എൻ 32 വ്യോമസേനാ വിമാനത്തിനായി നാലാം ദിവസവും തിരച്ചിൽ; കാണാതാകുന്ന സമയം എയർ ട്രാഫിക്ക് കൺട്രോളിന്റെ ചുമതലയിലുണ്ടായിരുന്നത് പൈലറ്റ് ആശിഷിന്റെ ഭാര്യ സന്ധ്യ; നാവികസേനയും വ്യോമസേനയും സംയുക്തമായി തിരിച്ചിൽ നടത്തുമ്പോഴും തടസമായി മഴ; വിമാനത്തിലുണ്ടായിരുന്ന കൊല്ലം അഞ്ചൽ സ്വദേശിയടക്കം 13 പേർക്കായി പ്രാർത്ഥനയോടെ രാജ്യം

എ.എൻ 32 വ്യോമസേനാ വിമാനത്തിനായി നാലാം ദിവസവും തിരച്ചിൽ; കാണാതാകുന്ന സമയം എയർ ട്രാഫിക്ക് കൺട്രോളിന്റെ ചുമതലയിലുണ്ടായിരുന്നത് പൈലറ്റ് ആശിഷിന്റെ ഭാര്യ സന്ധ്യ; നാവികസേനയും വ്യോമസേനയും സംയുക്തമായി തിരിച്ചിൽ നടത്തുമ്പോഴും തടസമായി മഴ; വിമാനത്തിലുണ്ടായിരുന്ന കൊല്ലം അഞ്ചൽ സ്വദേശിയടക്കം 13 പേർക്കായി പ്രാർത്ഥനയോടെ രാജ്യം

മറുനാടൻ ഡെസ്‌ക്‌

ഇറ്റാനഗർ: രാജ്യത്തെ ആശങ്കയുടെ മുൾ മുനയിൽ നിർത്തുന്ന നിമിഷങ്ങളാണ് ഇപ്പോൾ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. അരുണാചൽ പ്രദേശിൽ കാണാതായ വ്യോമ സേനയുടെ എ.എൻ 32 വിമാനത്തിനായി തിരച്ചിൽ ആരംഭിച്ച് നാലാം ദിനം പിന്നിട്ടിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിമാനം കാണാതാവുന്ന നേരം എയർ ട്രാഫിക്ക് കൺട്രോളിന്റെ ചുമതലയിലുണ്ടായിരുന്നത് പൈലറ്റായ ആശിഷ് തൻവാറിന്റെ ഭാര്യ സന്ധ്യയായിരുന്നു. അരുണാചലിലെ മേചുകയെ ലക്ഷ്യമിട്ട് 12.55നാണ് വിമാനം യാത്ര തിരിച്ചത്.

അസമിലെ ജോർഹാത്തിലെ എയർ ട്രാഫിക്ക് കൺട്രോളിലായിരുന്നു വിമാനം കാണാതാകുമ്പോൾ സന്ധ്യ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഒരു മണിയായതോടെ വിമാനവും എയർ ട്രാഫിക്ക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിമാനവും കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ട് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സന്ധ്യയുടെ വിളി വന്നെന്ന് ആശിഷിന്റെ അമ്മാവൻ ഉദയ് വീർ സിംഗം വ്യക്തമാക്കി. ഇദ്ദേഹം വ്യോമ സേനാ അംഗം കൂടിയാണ്. ആദ്യം കരുതിയത് ചൈനയുടെ ഏതെങ്കിലും ഭാഗത്ത് വിമാനം അടിയന്തര ലാൻഡിങ് നടത്തിയിരിക്കാമെന്നാണ്.

എന്നാൽ അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ വിമാനത്തിലെ ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും ഉദയ് വ്യക്തമാക്കിയിരുന്നു. അല്ല ഇനി മലകളിൽ എവിടെയെങ്കിലും ഇടിച്ചു വീഴുകയോ മറ്റോ സംഭവിച്ചിട്ടുണ്ടെങ്കിൽ പ്രതിക്ഷ്‌ക്ക് വകയില്ലെന്നും ഉദയ് വ്യക്തമാക്കി. വിമാനത്തിൽ കൊല്ലം അഞ്ചൽ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേർ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തിരച്ചിൽ നടത്തി.

ഐ.എസ്.ആർ.ഒ ഉപഗ്രഹത്തിന്റെ സഹായവും തേടിയിട്ടുണ്ട്. മഴ തുടരുന്നത് തിരച്ചിൽ ദുഷ്‌ക്കരമാക്കുകയാണ്. അസമിൽ നിന്ന് അരുണാചൽപ്രദേശിലെ മചുകയിലേക്കുള്ള യാത്രമധ്യേ ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കാണാതായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP