Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഷം ഒന്നു കഴിഞ്ഞപ്പോൾ കട്ടുതിന്നാൻ മന്ത്രിമാർക്ക് മോഹമോ? കേന്ദ്രമന്ത്രിയുടെ റിസോർട്ടിലേക്ക് 100 അടി വീതിയിൽ ഒന്നര കിലോമീറ്റർ റോഡ്; ഖജനാവിൽ നിന്നും മുടക്കുന്നത് 29 കോടി

വർഷം ഒന്നു കഴിഞ്ഞപ്പോൾ കട്ടുതിന്നാൻ മന്ത്രിമാർക്ക് മോഹമോ? കേന്ദ്രമന്ത്രിയുടെ റിസോർട്ടിലേക്ക് 100 അടി വീതിയിൽ ഒന്നര കിലോമീറ്റർ റോഡ്; ഖജനാവിൽ നിന്നും മുടക്കുന്നത് 29 കോടി

 ഛണ്ഡീഗഡ്: ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തി വ്യക്തമാക്കിയത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നാണ്. എന്നാൽ, അമിത് ഷായുടെ വാക്കുകൾ പറത്തുവരുന്നതിന് മുമ്പ് തന്നെ നഗ്നമായ അധികാര ദുർവിനിയോഗത്തിന്റെ തെളിവുകൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.

പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിന്റെ ഭാര്യയും ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ കേന്ദ്രമന്ത്രിയുമായ ഹർസിമ്രാത്ത് കൗർ ബാദലിന്റെ ഭാര്യയാണ് നഗ്നമായ അഴിമതി നടത്തിയത്. സ്വന്തം പേരിലുള്ള നക്ഷത്ര റിസോർട്ടിലേക്കുള്ള റോഡ് നിർമ്മാണത്തിനായി പൊതുഖജനാവിൽ നിന്നും പണം ചെലവിട്ട് റോഡ് നിർമ്മിക്കുന്ന നടപടിയാണ് വിവാദത്തിലായത്.

ഗ്രേറ്റർ മൊഹാലി ഡെവലപ്പ്‌മെന്റ് അതോരിറ്റി(ജിഎംഎഡിഎ)യെ മറയാക്കിയാണ് മന്ത്രി സ്വന്തം റിസോർട്ടിലേക്കുള്ള റോഡ് നിർമ്മിക്കുന്നത്. 100 അടി വീതിയിൽ ഒന്നരകിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. ഇതിനായി ഖജനാവിൽ നിന്നും പൊടിക്കുന്നതാകട്ടെ 29 കോടി രൂപയും. മന്ത്രിയുടെ ഉടമസ്ഥതയിൽ ഉള്ള മെട്രോ ഇക്കോ ഗ്രീൻ റിസോർട്ടിന് വേണ്ടിയാണ് റോഡ് നിർമ്മിക്കുന്നത്. പൊതു ആവശ്യത്തിന് വേണ്ടിയാണ് റോഡെന്നാണ് വിശദീകരണം. കേന്ദ്രമന്ത്രിസഭ ഒരു വർഷം പൂർത്തിയാക്കുമ്പോഴാണ് എൻഡിഎ ഘടകകക്ഷിയായ അകാലിദൾ മന്ത്രിയുടെ അഴിമതിക്കഥ പുറത്തുവരുന്നത്.

മറ്റു ചിലരുടെ കൂടി ഉടമസ്ഥതയിൽ ഉള്ളതാണ് റിസോർട്ട് എങ്കിലും ഇതിൻ നല്ലൊരു ശതമാനം ഷെയറും ഹർസിമ്രാത്ത് കൗർ ബാദലിന്റെയും അവരുടെ ഭർത്താവിന്റെയും പേരിലാണ്. അതേസമയം റിസോർട്ടിലേക്കാണ് റോഡെങ്കിലും ഇതിനെ ന്യായീകരിക്കുകയാണ് ഉപമുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രിൻസിപ്പൽ സെക്രട്ടറിയും. നേരത്തെ തയ്യറാക്കിയ ന്യൂ ഛണ്ഡീഖണ്ഡ് മാസ്റ്റർപ്ലാൻ അനുസരിച്ചാണ് റോഡ് നിർമ്മാണമെന്നാണ് ഇവരുടെ പക്ഷം. എന്നാൽ പ്രതിപക്ഷം ബാദൽ കുടുംബത്തിന്റെ അഴിമതിയുടെ പട്ടികയിലാണ് ഈ റോഡ് നിർമ്മാണത്തെയും പെടുത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP