Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിവാഹശേഷം ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്നവർക്ക് പിടിവീഴും; ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണവും; പ്രവാസി വിവാഹത്തിന് ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ

വിവാഹശേഷം ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്നവർക്ക് പിടിവീഴും; ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണവും; പ്രവാസി വിവാഹത്തിന് ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാഹ ശേഷം വിദേശത്തേക്ക് പോകുന്ന പലരും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ കണ്ടെത്താൻ നിലവിൽ വലിയ ബുദ്ധിമുട്ടാണ്. ഭാര്യമാരെ ഉപേക്ഷിക്കുന്ന കേസുകളിലും നിലവിൽ നടപടി വിഷമകരമാണ്.ഈ പ്രശ്‌നത്തിന് പരിഹാരം തേടിയാണ് പ്രവാസികളുടെ വിവാഹത്തിന് ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. പ്രവാസികൾ ഇന്ത്യയിൽ നടത്തുന്ന വിവാഹങ്ങൾക്കാണ് ഈ നിബന്ധന. വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തുടങ്ങിയവയ്‌ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതുള്ള മാർഗമായിക്കൂടിയാണ് ആധാർ നിർബന്ധമാക്കാനുള്ള ശുപാർശ നൽകിയിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്നസമിതിയാണ് വിദേശകാര്യ മന്ത്രാലയത്തിനു ഇക്കാര്യം ശുപാർശ ചെയ്തു റിപ്പോർട്ട് നൽകിയത്. ഓഗസ്റ്റ് 30ന് റിപ്പോർട്ട് വിദേശകാര്യമന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു.

പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ഗാർഹിക പീഡനക്കേസുകളിൽ ഇടപെടാൻ നിലവിൽ ബുദ്ധിമുട്ടാണെന്നാണ് കേന്ദ്ര വനിതാ ശുശുക്ഷേമ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും നോട്ടീസ് നൽകാൻപോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇത്തരം കേസുകളിൽ അന്വേഷണം നടത്തണമെന്നും സമിതി ശുപാർശ നൽകിയിട്ടുണ്ട്. 2005 നും 12 നും ഇടെ പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട 1300 കേസുകൾ എൻ.ആർ.ഐ സെല്ലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ വനിതാ കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.ഗാർഹിക പീഡനക്കേസുകളിലും മറ്റും കുറ്റവാളിയുടെ കസ്റ്റഡി മറ്റു രാജ്യങ്ങളിൽനിന്നു വിട്ടുകിട്ടുന്നതിനുള്ള കരാറുകളിൽ ഇന്ത്യ ഭേദഗതി വരുത്തണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

അതിനിടെ, പ്രവാസികളുടെ ആധാർ എന്റോൾമെന്റ് നടപടികളുമായി യുഐഡിഎഐ മുന്നോട്ടുപോകുകയാണ്. എൻആർഐ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ, പഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്നിവർക്കെല്ലാം ഇന്ത്യയിൽ വച്ചു നടത്തുന്ന വിവാഹങ്ങൾക്ക് ആധാർ നിർബന്ധമാക്കും. നിലവിൽ, ഇന്ത്യയിൽ താമസിക്കുന്നവർക്കും, വീസയുള്ള വിദേശികൾക്കും ആധാർ നമ്പർ ലഭിക്കാൻ എന്റോൾ ചെയ്യാൻ സൗകര്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP