Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്മൃതി ഇറാനിയിൽ മോദിക്ക് ഇഷ്ടപ്പെട്ടത് എന്താണ്? മന്ത്രിയോടുള്ള ചോദ്യം ലൈംഗികച്ചുവയുള്ളതെന്ന് ആരോപിച്ച് ആജ് തക് റിപ്പോർട്ടർക്ക് സൈബർ ലോകത്തിന്റെ വിമർശനം

സ്മൃതി ഇറാനിയിൽ മോദിക്ക് ഇഷ്ടപ്പെട്ടത് എന്താണ്? മന്ത്രിയോടുള്ള ചോദ്യം ലൈംഗികച്ചുവയുള്ളതെന്ന് ആരോപിച്ച് ആജ് തക് റിപ്പോർട്ടർക്ക് സൈബർ ലോകത്തിന്റെ വിമർശനം

ന്യൂഡൽഹി: തന്ത്രപ്രധാന വകുപ്പിന്റെ മന്ത്രിയാക്കത്തക്കവണ്ണം സ്മൃതി ഇറാനിയിൽ എന്താണ് നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ടത്? ചോദ്യം മന്ത്രിയോടു തന്നെയാണ്. ചോദിച്ചത് വാർത്താചാനലായ ആജ് തക്കിന്റെ രാഷ്ട്രീയകാര്യ എഡിറ്റർ അശോക് സിംഗാളും.

ചോദ്യകർത്താവ് ഏത് അർഥത്തിലാണ് ചോദിച്ചതെങ്കിലും സംഗതി ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ലൈംഗികച്ചുവയുള്ള ചോദ്യമാണ് മന്ത്രിയോട് ലേഖകൻ ചോദിച്ചതെന്നു കാട്ടി സൈബർ ലോകം ആജ് തകിനെയും അശോക് സിംഗാളിനെയും നിർത്തിപ്പൊരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്കാണ് ഈ ചോദ്യം വഴിവച്ചിരിക്കുന്നത്. അശോക് സിംഗാളിന്റെ ചോദ്യം അതിരുവിട്ടുവെന്നും ലൈംഗിക ചുവയുള്ളതാണെന്നുമാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിയോട് സിംഗാൾ ആ ചോദ്യം ചോദിച്ചത്.

'ക്യാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നിട്ടും മാനവ വിഭവശേഷി വകുപ്പ് എന്ന തന്ത്ര പ്രധാനമായ വകുപ്പാണ് നരേന്ദ്ര മോദി താങ്കൾക്ക് നൽകിയത്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും നേരത്തേ ചില തർക്കങ്ങളുണ്ടായിരുന്നു. എന്തുകൊണ്ടാണ് മോദി താങ്കളെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയാക്കിയത്? നിങ്ങളിൽ മോദിക്ക് ഇഷ്ടപ്പെട്ടത് എന്താണ്?' എന്നാണ് സിംഗാൾ ചോദിച്ചത്.

ചോദ്യം കേട്ട മന്ത്രി രോഷാകുലയാകുകയും ചെയ്തു. ഇതോടെ ആൾക്കൂട്ടം പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. മോദി, മോദി എന്ന് ഒരുവിഭാഗം വിളിച്ച് കൂവാനും തുടങ്ങി. തന്റെ ഭാഗം ന്യായീകരിക്കാൻ അശോക് സിംഗാൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

സർട്ടിഫിക്കേറ്റ് വിവാദം ഉയർത്തിക്കൊണ്ടുവരുവാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു സിംഗാളിന്റെ വാദം. എന്നാൽ കാണികൾ സിംഗാളിനെതിരെ തിരിയുകയായിരുന്നു. ട്വിറ്ററിലും ഇതു സംബന്ധിച്ച് വാദം കൊഴുക്കുകയാണ്. #ShameOnAajTak എന്ന ഹാഷ് ടാഗിലാണ്ചർച്ചകൾ ചൂടുപിടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP