Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടവേളയ്ക്ക് ശേഷം വീണ്ടും അടി തുടങ്ങി; ഡൽഹി സർക്കാരിലെ ഒരുരൂപ വേതനക്കാരടക്കം മന്ത്രിമാരുടെ ഒമ്പത് ഉപദേഷ്ടാക്കളെ ലഫ്.ഗവർണർ പുറത്താക്കി; നടപടി നിയമനങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന വാദം ഉയർത്തി; വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രനടപടിയെന്ന് തിരിച്ചടിച്ച് എഎപി

ഇടവേളയ്ക്ക് ശേഷം വീണ്ടും അടി തുടങ്ങി; ഡൽഹി സർക്കാരിലെ ഒരുരൂപ വേതനക്കാരടക്കം മന്ത്രിമാരുടെ ഒമ്പത് ഉപദേഷ്ടാക്കളെ ലഫ്.ഗവർണർ പുറത്താക്കി; നടപടി നിയമനങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന വാദം ഉയർത്തി; വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രനടപടിയെന്ന് തിരിച്ചടിച്ച് എഎപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും വീണ്ടും ഇടയുന്നു. ഡൽഹിയിലെ മന്ത്രിമാർക്ക് ഒൻപത് ഉപദേഷ്ടാക്കളെ നിയമിച്ച നടപടി കേന്ദ്രം റദ്ദാക്കി. ധനമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടില്ല എന്നകാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാരിന്റെ നടപടി.

ഡൽഹി സർക്കാരിന്റെ നിയമനങ്ങൾ പുനഃപരിശോധിക്കാനുള്ള അവകാശം കേന്ദ്രസർക്കാരിനുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമമന്ത്രിയുടെ ഉപദേഷ്ടാവ് അമർദീപ് തിവാരി, ഉപമുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായ അരുണോദ്യ പ്രകാശ്, അതിഷി മർലേന, ധനമന്ത്രിയുടെ ഉപദേഷ്ടാവ് രാഘവ് ഛദ്ദ എന്നിവർ അടക്കമുള്ളവരുടെ നിയമനമാണ് റദ്ദാക്കിയിട്ടുള്ളത്.

നിയമനങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന വാദം ആം ആദ്മി പാർട്ടി സർക്കാർ നിഷേധിച്ചു. ബലാത്സംഗവും നോട്ട് ക്ഷാമവും അടക്കമുള്ള വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്രസർക്കാരിന്റെ നടപടിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശക അതിഷി മർലീനയും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്‌കൂളുകളിലെ അദ്ധ്യാപന നിലവാരം ഉയർത്തുന്നതിനായി നിർദ്ദേശങ്ങൾ നൽകാൻ വെറും ഒരു രൂപ വേതനത്തിലാണ് മർലീനയെ നിയമിച്ചിരുന്നതെന്ന് സിസോദിയ അറിയിച്ചു. ഈ നിയമനങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപദേശകരെ പുറത്താക്കി ലഫ്.ഗവർണർ അനിൽ ബൈജാൽ കൂറുകാട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP