Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി കുതിരകച്ചവടം നടത്തുന്നതായി അരവിന്ദ് കെജ്‌രിവാൾ; ആപ്പ് എംഎൽഎയെ ചാക്കിട്ടു പിടിക്കാൻ നാല് കോടി വാഗ്ദാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു

ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി കുതിരകച്ചവടം നടത്തുന്നതായി അരവിന്ദ് കെജ്‌രിവാൾ; ആപ്പ് എംഎൽഎയെ ചാക്കിട്ടു പിടിക്കാൻ നാല് കോടി വാഗ്ദാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു

ന്യൂഡൽഹി: രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ഡൽഹിയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി ബിജെപി കുതിരകച്ചവടം നടത്താൻ തയ്യാറായെന്ന തെളിവുകൾ പുറത്തുവന്നു. ബിജെപി ഡൽഹി ഉപാധ്യക്ഷൻ ഷേർസിങ് ഠാക്കൂർ ആം ആദ്മി എംഎൽഎയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിനായി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.

സംഗംവിഹാർ എംഎ‍ൽഎ ദിനേശ് മോഹാനിയയ്ക്ക് ബിജെപി ഡൽഹി ഉപാധ്യക്ഷൻ ഷേർസിങ് താക്കൂർ നാലു കോടി രൂപ വാഗ്ദാനം ചെയ്തതായാണ് ആരോപണം. ഇതിന്റെ ഒളിക്യാമറ ദൃശ്യങ്ങളും അരവിന്ദ് കെജ്‌രിവാൾ പുറത്തുവിട്ടു. ഒളിക്യാമറ ദൃശ്യങ്ങൾ സുപ്രീംകോടതിക്ക് കൈമാറുമെന്നും ബിജെപിക്കെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അതേസമയം കൃത്രിമ ദൃശ്യങ്ങളുപയോഗിച്ച് പാർട്ടിയെ കരിവാരിത്തേയ്ക്കാൻ അരവിന്ദ് കെജ്‌രിവാൾ ശ്രമിക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു. ആം ആദ്മി നേരിടുന്ന പ്രതിസന്ധിയ മറികടക്കാനാണ് ശ്രമമെന്നും ബിജെപി നേതാവ് വിജയ് ഗുപ്ത ആരോപിച്ചു.

ഒരു മാസം മുമ്പാണ് തന്റെ ബിജെപി നേതാക്കൾ സമീപിച്ചതെന്ന് ദിനേശ് മോഹാനിയ പറഞ്ഞു. ഇക്കാര്യം താൻ പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തുടർന്നാണ് സംഭാഷണം വീഡിയോയിൽ പകർത്തിയതെന്നും മോഹാനിയ പറഞ്ഞു.

അതേസമയം ബിജെപി എംഎൽഎമാർ നഗരം വിടരുതെന്ന് പാർട്ടി ഘടകം മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ബിജെപി സ്വന്തം നിലയിൽ സർക്കാറുണ്ടാക്കാൻ ശ്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. അകാലിദളിന്റെ ഒരു എംഎൽഎയും കൂട്ടിയാൽ 29 പേർ ബിജെപി പക്ഷത്തുണ്ട്. ആപ്പ് നേതാവ് വിനോദ് കുമാർ ബിന്നിയും സ്വതന്ത്ര എംഎൽഎ മുണ്ടേക രംബീർ ഷൗക്കീനെയും കൂടെക്കൂട്ടാൻ ബിജെപി ശ്രമം നടന്നുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ആപ്പ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ ബിജെപി ശ്രമം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നത്.

അതിനിടെ കഴിഞ്ഞദിവസം രാഷ്ട്രപതിയെ കണ്ട് ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആം ആദ്മി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP