Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടിക്ക് ട്രയിനിൽ വച്ച് മനസ്സ് മാറി; തീവണ്ടിയിൽ നിന്ന് ചാടിയ പ്രായപൂർത്തിയാകാത്ത കുട്ടി മരിച്ചു

കാമുകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടിക്ക് ട്രയിനിൽ വച്ച് മനസ്സ് മാറി; തീവണ്ടിയിൽ നിന്ന് ചാടിയ പ്രായപൂർത്തിയാകാത്ത കുട്ടി മരിച്ചു

ബറേലി: കാമുകനൊപ്പം ഒളിച്ചോടിയ പതിനാറുകാരി ട്രെയിനിൽ നിന്ന് വീണുമരിച്ചു. യാത്രക്കിടയിൽ ഉത്തർപ്രദേശിലെ ഭമൗറയിൽവച്ചാണ് പെൺകുട്ടി മനപ്പൂർവ്വം ട്രെയിനിൽ നിന്ന് ചാടിയത്. മോർക്കാലി എന്ന പെൺകുട്ടയാണ് മരിച്ചത്.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ പെൺകുട്ടി മരിച്ചു. സഹോദരിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് പെൺകുട്ടിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് സത്യവീർ എന്നയാൾക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.

എന്നാൽ പെൺകുട്ടി സ്വമേധയാ തന്റെയൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നു എന്ന് സത്യവീർ പറയുന്നു. യാത്രക്കിടയിൽ മനസ്സു മാറിയ പെൺകുട്ടി ട്രെയിൻ രാംഗംഗ സ്‌റ്റേഷന് സമീപമെത്തിയപ്പോൾ പുറത്തേയ്ക്ക് ചാടി. വീഴ്ചയിലെ ആഘാതത്തിൽ പെൺകുട്ടിക്ക് തന്റെ രണ്ട് കാലുകളും നഷ്ടമായി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് സത്യവീർ പൊലീസിനോട് പറഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP