Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യനില മോശമായ മഅ്ദനിയെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും; പ്രമേഹം മൂർച്ഛിക്കുകയും ഇരുകൈകളുടെയും പ്രവർത്തനക്ഷമത കുറയുകയും ചെയ്‌തെന്ന് ഡോക്ടറുടെ റിപ്പോർട്ട്

ആരോഗ്യനില മോശമായ മഅ്ദനിയെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും; പ്രമേഹം മൂർച്ഛിക്കുകയും ഇരുകൈകളുടെയും പ്രവർത്തനക്ഷമത കുറയുകയും ചെയ്‌തെന്ന് ഡോക്ടറുടെ റിപ്പോർട്ട്

ബംഗളൂരു: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മദനി വീണ്ടും ആശുപത്രിയിലേക്ക്. ആരോഗ്യനില മോശമായതിനെ തുടർന്ന് അബ്ദുന്നാസിർ മഅ്ദനിയെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. പ്രമേഹം മൂർഛിക്കുകയും ഇരുകൈകളുടെയും പ്രവർത്തനക്ഷമത കാര്യമായ നിലയിൽ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ബാംഗളൂരിലെ പ്രമുഖ സ്വാകാര്യ ആശുപത്രിയായ എം എസ് രാമയ്യ മെമോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് മഅ്ദനിയെ പ്രവേശിപ്പിക്കുക.

കഴിഞ്ഞ ആഴ്ച മഅ്ദനിയെ പരിശോധിച്ച സൗഖ്യ ഹോളിസ്റ്റിക് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഡോക്ടർ ഐസക് മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിർദേശപ്രകാരം ന്യൂറോളജിസ്റ്റായ ഡോ.ആചാര്യയുടെ ചികിത്സ തേടുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം തലയുടെയും കഴുത്തിന്റെയും എം. ആർ .ഐ സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. ശരീരത്തിലെ ഞരമ്പുകളുൾപ്പെടെയുള്ള അവയവങ്ങളുടെ പരിശോധനകൾക്കായാണ് ആശുപത്രിയിൽ അബ്ദുന്നാസിർ മഅ്ദനിയെ പ്രവേശിപ്പിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP