Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നൊബേൽ ജേതാവ് അഭിജിത് ബാനർജി ഞായറാഴ്ച ഡൽഹിയിൽ; എത്തുന്നത് പുതിയ പുസ്തകത്തിന്റ പ്രകാശന ചടങ്ങുകൾക്കായി; പുരസ്‌കാരം ലഭിച്ചതിന് ശേഷം ജന്മനാട്ടിലെത്തുന്നത് ആദ്യം; മമത ബാനർജിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കും

നൊബേൽ ജേതാവ് അഭിജിത് ബാനർജി ഞായറാഴ്ച ഡൽഹിയിൽ; എത്തുന്നത് പുതിയ പുസ്തകത്തിന്റ പ്രകാശന ചടങ്ങുകൾക്കായി; പുരസ്‌കാരം ലഭിച്ചതിന് ശേഷം ജന്മനാട്ടിലെത്തുന്നത് ആദ്യം; മമത ബാനർജിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജി ഞായറാഴ്ച ഡൽഹിയിൽ. നൊബേൽ ലഭിച്ചതിനു ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന അഭിജിത് ചൊവ്വാഴ്ച വരെ ഡൽഹിയിൽ തങ്ങും.അഭിജിത് അമേരിക്കയിൽനിന്നും ഇന്ത്യയിൽ എത്തുന്നത് തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ടാണ്. അഭിജിതിന്റെ 'ഗുഡ് ഇക്കണോമിക്‌സ് ഫോർ ഹാർഡ് ടൈംസ്, ബെറ്റർ ആൻസേഴ്‌സ് ടു ഔവർ ബിഗസ്റ്റ് പ്രോംബ്ലംസ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച ഡൽഹിയിൽ നടക്കും.

നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നതിനു മുൻപു തീരുമാനിച്ച ഡൽഹിയിലെ പുസ്തകപ്രകാശനം മാറ്റമില്ലാതെ നടത്താൻ അഭിജിത് തന്നെയാണു നിർദേശിച്ചത്. പശ്ചിമ ബംഗാൾ ലിവർ ഫൗണ്ടേഷൻ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ചൊവാഴ്ച വൈകുന്നേരം അഭിജിത് പങ്കെടുക്കും.ഈ ദിവസങ്ങളിൽ രാഷ്ട്രനേതാക്കളടക്കം ഏതാനും പേരുമായും കൂടിക്കാഴ്ച നടത്തിയേക്കും. ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലേക്കു പോകുന്ന അഭിജിത്തിന് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ബംഗാൾ സർക്കാരിന്റെ വക ഗംഭീര പൗര സ്വീകരണം ഒരുക്കുന്നുണ്ട്.

കൊൽക്കത്തയിലുള്ള അമ്മ നിർമല ബാനർജിയും (83) ഇളയ സഹോദരൻ അനിരുദ്ധ ഭാസ്‌കർ ബാനർജിയും അടക്കമുള്ള കുടുംബാംഗങ്ങളോടൊപ്പമാകും ബുധനാഴ്ച അഭിജിത്തിന്റെ താമസം. നൊബേൽ സമ്മാനം പങ്കുവച്ച ഭാര്യ എസ്തർ ഡുഫ്‌ളോയും രണ്ടും മക്കളും അഭിജിത്തിനോടൊപ്പം ഇത്തവണ ഇന്ത്യയിലേക്കു വരുന്നില്ല. ബുധനാഴ്ച പുലർച്ചെ അമേരിക്കയിലേക്കു മടങ്ങാനാണു പരിപാടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP