Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി; റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കുന്ന അഭിലാഷ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കനത്ത മഴ

അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി; റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കുന്ന അഭിലാഷ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കനത്ത മഴ

ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികൻ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടത്തി. പായ്വഞ്ചിയുടെ മുകളിലാണ് പി 8ഐ വിമാനമിപ്പോൾ. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്. സ്ഥലത്തു കനത്ത മഴയാണ്. മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ വേഗത്തിലാണു കാറ്റടിക്കുന്നത്. അടിയന്തര മരുന്നുകൾ, ഭക്ഷണം എന്നിവ പായ്വഞ്ചിയിലെത്തിക്കും.

ജൂലൈ ഒന്നിന് ഫ്രാൻസിലെ 'ലെ സാബ്ലെ ദെലോൻ' തുറമുഖത്തുനിന്ന് ആരംഭിച്ച മൽസരത്തിന്റെ 83-ാം ദിവസം, ഇന്ത്യൻ മഹാസമുദ്രത്തിൽ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്വഞ്ചി 'തുരീയ' തകർന്നുള്ള അപകടത്തിൽ അഭിലാഷ് ടോമിക്ക് പരുക്കേറ്റിരുന്നു. ഇതിനകം 19,446 കിലോമീറ്റർ താണ്ടിയ അഭിലാഷ് ടോമി മൽസരത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു.

110 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റിൽ 10 മീറ്ററോളം ഉയർന്ന തിരമാലകൾക്കിടയിൽപെട്ട് വഞ്ചിയുടെ 3 പായ്മരങ്ങളിലൊന്ന് തകരുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിനകത്തു വീണു നടുവിനു പരുക്കേറ്റ അഭിലാഷ്, സഹായം അഭ്യർത്ഥിച്ച് അപായസന്ദേശം നൽകി. നടുവിന്റെ പരുക്കുമൂലം അനങ്ങാൻ സാധിക്കുന്നില്ലെന്നും സ്‌ട്രെച്ചർ വേണമെന്നുമാണു സന്ദേശം. ഓസ്‌ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. ഇന്ത്യൻ തീരമായ കന്യാകുമാരിയിൽനിന്ന് 5020 കിലോമീറ്റർ അകലെയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP