Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു; ശനിയാഴ്‌ച്ച വൈകിട്ട് വിശാഖപട്ടണത്ത് എത്തിച്ചത് നാവിക സേനാ കപ്പലായ ഐഎൻഎസ് സത്പുരയിൽ; വിദഗ്ധ ചികിത്സയ്ക്കായി കിഴക്കൻ നേവൽ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റുമെന്നും സൂചന

മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു; ശനിയാഴ്‌ച്ച വൈകിട്ട് വിശാഖപട്ടണത്ത് എത്തിച്ചത് നാവിക സേനാ കപ്പലായ ഐഎൻഎസ് സത്പുരയിൽ; വിദഗ്ധ ചികിത്സയ്ക്കായി കിഴക്കൻ നേവൽ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

വിശാഖപട്ടണം: സാഹസികതയുടെ സഹയാത്രികനായ മലയാളി നാവികൻ ഒടുവിൽ ഇന്ത്യൻ മണ്ണിൽ. ഗോൾഡൺ ഗ്ലോബ് സാഹസിക യാത്രയ്ക്കിടെ പായ് വഞ്ചി അപകടത്തിൽപെട്ട മലയാളി നാവിൻ അഭിലാഷ് ടോമിയെ ഇന്ത്യയിൽ എത്തിച്ചു. ശനിയാഴ്‌ച്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ വിശാഖപട്ടണത്ത് എത്തിച്ചത്. ഇന്ത്യൻ നാവിക സേനാ കപ്പലായ ഐഎൻഎസ് സത്പുരയിലാണ് അഭിലാഷ് ടോമിയെ ഇന്ത്യയിൽ എത്തിച്ചത്. അഭിലാഷിനെ വിദഗ്ധ ചികിത്സയ്ക്കായി കിഴക്കൻ നേവൽ കമാൻഡ് ആശപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന.

നാവികസേനാ കപ്പൽ ഐ.എൻ. എച്ച്.എസ് കല്ല്യാണിയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുക. വിദഗ്ധ പരിശോധനകൾക്കു ശേഷം തുടർ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കും. ന്യൂ ആംസ്റ്റർഡാം ദ്വീപിൽ ചികിത്സയിലായിരുന്ന അഭിലാഷുമായി കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട കപ്പൽ മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് വിശാഖപട്ടണത്തേക്കു സഞ്ചാര ദിശ മാറ്റിയത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽ ക്ഷോഭത്തിൽ പരിക്കേറ്റ അഭിലാഷിനെ ആദ്യം ആംസ്റ്റർഡാം ദ്വീപിലേക്കാണ് എത്തിച്ചത്. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഐ.എൻ.എസ് സത്പുരയിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ 28 നാണ് അഭിലാഷ് ടോമിയുമായി ഐ.എൻ.എസ് സത്പുര ആംസ്റ്റർഡാം ദ്വീപിൽ നിന്ന് യാത്ര തിരിച്ചത്. ആദ്യം മുംബൈയിലേക്ക് പോകാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് വിശാഖപട്ടണത്തേക്ക് ദിശ മാറ്റുകയായിരുന്നു.നാവിക സേനയ്ക്കും തന്നെ രക്ഷിച്ച എല്ലാവർക്കും ആംസ്റ്റർഡാമിലെ ആശുപത്രിക്കിടക്കയിൽ നിന്ന് അഭിലാഷ് നന്ദി അറിയിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ ട്വിറ്റർ പേജിലൂടെയായിരുന്നു ഇത്.

ഒപ്പം ചികിത്സയിൽ കഴിയുന്ന അഭിലാഷിന്റെ ചിത്രവും നാവികസേന പുറത്തുവിട്ടിരുന്നു.ഫ്രഞ്ച് കപ്പലായ ഓസിരിസ് സെപ്റ്റംബർ 24 നാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപെട്ട് മൂന്നുദിവസങ്ങൾക്കു ശേഷമായിരുന്നു ഇത്. ഓസിരിസിൽ നിന്ന് രണ്ട് സോഡിയാക് ബോട്ടുകൾ അഭിലാഷിന്റെ പായ്വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം സ്ട്രെച്ചറിന്റെ സഹായത്തോടെ കപ്പലിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് അഭിലാഷിനെ ഓസിരിസിൽ തന്നെ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചു.

ജൂലായ് ഒന്നിനാണ് ഫ്രാൻസിലെ ലെ സാബ്ലോ ദൊലോൻ തീരത്തുനിന്ന് അഭിലാഷ് ഗോൾഡൻ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തൂരിയ എന്ന പായ്വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടർന്നാണ് ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3300 കിലോമീറ്റർ അകലെവച്ച് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തിൽപ്പെട്ടത്. പായ്വഞ്ചിയുടെ തൂൺ തകർന്നുവീണ് അഭിലാഷിന്റെ നടുവിന് സാരമായ പരിക്കേൽക്കുകയും ചെയ്തു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP