Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെഎൻയുവിൽ ഇടതു പക്ഷത്തിന്റെ വിജയത്തിൽ പ്രകോപിതരായി എബിവിപി; യൂണിയൻ പ്രസിഡന്റ് അടക്കമുള്ളവർക്ക് നേരെ അക്രമം അഴിച്ച് വിട്ട് എബിവിപിയുടെ വിളയാട്ടം; പരാതിയുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്; അന്തരീക്ഷം ശാന്തമാണെന്നറിയിച്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ

ജെഎൻയുവിൽ ഇടതു പക്ഷത്തിന്റെ വിജയത്തിൽ പ്രകോപിതരായി എബിവിപി; യൂണിയൻ പ്രസിഡന്റ് അടക്കമുള്ളവർക്ക് നേരെ അക്രമം അഴിച്ച് വിട്ട് എബിവിപിയുടെ വിളയാട്ടം; പരാതിയുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്;  അന്തരീക്ഷം ശാന്തമാണെന്നറിയിച്ച്  ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇക്കഴിഞ്ഞ യൂണിയൻ തിരഞ്ഞെടുപ്പിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ ഇടതുപക്ഷം വൻ വിജയം നേടിയതിന് പിന്നാലെ ക്യാമ്പസിൽ അക്രമം അഴിച്ച് വിട്ട് എബിവിപി. ജെഎൻയുവിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായ (ജെഎൻയു എസ് യു) എൻ.സായ് ബാലാജി അടക്കമുള്ള പ്രവർത്തകർക്ക് നേരൊണ് എബിവിപി അക്രമം നടത്തിയത്.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എ.ബി.വി.പി. പ്രവർത്തകർ ഇടതുപക്ഷ സഖ്യത്തിലുള്ള വിദ്യാർത്ഥി സംഘടനാ പ്രവർത്തകനുമായി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജെഎൻയു എസ്യു പ്രസിഡന്റയും പ്രവർത്തകരും ഇടപെടുകയാണ് ചെയ്തത്. ഇതിന് പി്ന്നാലെ പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. സംഭവത്തിൽ എബിവിപി പ്രവർത്തകരും ഐസാ പ്രവർത്തകരും പൊലീസിൽ പരാതിപ്പെട്ടു.
ക്യാമ്പസിലെ അന്തരീക്ഷം ഇപ്പോൾ ശാന്തമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ദേവേന്ദർ ആര്യ പറഞ്ഞു.

എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷമുള്ള എബിവിപിയുടെ അക്രമണത്തിനെതിരെ നിരവധി വിദ്യാർത്ഥികൾ രംഗത്ത് വന്നിട്ടുണ്ട്.ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റിലും എബിവിപിയെ മുട്ടുകുത്തിച്ചായിരുന്നു ഇടതുമുന്നേറ്റം ശക്തമായത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എബിവിപിയുടെ ശ്രമം തകർത്ത ഇടതുവിദ്യാർത്ഥി സഖ്യത്തിന്റെ വൻ വിജയം സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ സുപ്രധാന വിധിയെഴുത്തായി മാറി. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ മലയാളിയായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

യൂണിയൻ പ്രതിനിധികളായിരുന്ന അനിർബൻ ഭട്ടാചാര്യ, ഉമർ ഖാലിദ് എന്നിവരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത് മുതൽ ജെഎൻയുവിലെ വിദ്യാർത്ഥി രാഷ്ട്രീയം മുൻപെങ്ങും ഇല്ലാത്ത വിധം ദേശീയ ശ്രദ്ധ നേടിയിരുന്നു. 2017 ഒക്ടോബറിൽ എബിവിപി പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് കാണാതായ അനീബ് എന്ന വിദ്യാർത്ഥിയുടെ തിരോധാനം അടക്കമുള്ള വിഷയങ്ങൾ ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുസംഖ്യം ഉയർത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP