Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെഎൻയു കഴിഞ്ഞു; അടുത്ത ലക്ഷ്യം മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്: ഇടതുപക്ഷ സംഘടനകളുടെ സ്വാധീനം ശക്തമായ ക്യാമ്പസുകളിൽ ശ്രദ്ധചെലുത്തുമെന്ന് എബിവിപി

ജെഎൻയു കഴിഞ്ഞു; അടുത്ത ലക്ഷ്യം മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്: ഇടതുപക്ഷ സംഘടനകളുടെ സ്വാധീനം ശക്തമായ ക്യാമ്പസുകളിൽ ശ്രദ്ധചെലുത്തുമെന്ന് എബിവിപി

ന്യൂഡൽഹി: ഇടതുപക്ഷ സംഘടനകളുടെ സ്വാധീനം ശക്തമായ ക്യാമ്പസുകളിൽ ശ്രദ്ധചെലുത്തുമെന്ന് എബിവിപി. ജെഎൻയു കഴിഞ്ഞുവെന്നും തങ്ങളുടെ അടുത്ത ലക്ഷ്യം മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആണെന്നും എ.ബി.വി.പി പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാമ്പസുകളിൽ ഉണ്ടാകുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത് ഇവിടങ്ങളിൽ ഇടതുപക്ഷ സംഘടനകൾ ശക്തമായ സാന്നിധ്യമാണെന്നാണ്. ജെ.എൻ.യുവിൽ ഉണ്ടായതു പോലുള്ള സംഭവങ്ങൾ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടാകില്ലെന്ന് എ.ബി.വി.പി മുംബൈ യൂണിറ്റ് സെക്രട്ടറി അനികേത് ഓവ്ഹാൾ പറഞ്ഞു.

പഠിക്കാതെ വിദ്യാർത്ഥികൾ രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നില്ല എന്ന കാര്യം ഉറപ്പുവരുത്തുകയാണ് തങ്ങൾ ചെയ്യുന്നതെന്നും തീർച്ചയായും ടാറ്റ ഇൻസ്റ്റിറ്റിയുട്ടിനെ തങ്ങൾ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും എ.ബി.വി.പി വ്യക്തമാക്കി. ദേശീയതയുടെ അർത്ഥം വിദ്യാർത്ഥികൾ മനസിലാക്കണമെന്നും കെണിയിൽ വീഴരുതെന്നുമുള്ള സന്ദേശം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി വിദ്യാർത്ഥികളിൽ എത്തിക്കുമെന്നും എ.ബി.വി.പി നേതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP