Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവസംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു

യുവസംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: യുവ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. കന്നഡ ചലച്ചിത്ര സംവിധായകൻ ആണ് അവസാന ഷെഡ്യൂൾ ഷൂട്ടിനിടെ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചത്. യുവ സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീൽ(35) ബൽത്തങ്ങാടി എർമയി വെള്ളച്ചാട്ടത്തിൽ വീണു മരിക്കുകയാ യിരുന്നു.

വെള്ളച്ചാട്ടത്തിനു സമീപം സിനിമ ചിത്രീകരിക്കുമ്പോൾ വെള്ളച്ചാട്ടത്തിലേയ്ക്കു കാൽവഴുതി വീഴുകയായിരുന്നു. പുറത്ത് എത്തിച്ചപ്പോഴ്ക്കും മരണം സംഭവിച്ചിരുന്നു. സിനിമയുടെ ആവസാന ഷെഡ്യൂൾ ചിത്രീകരണമായിരുന്നു നടന്നു കൊണ്ടിരുന്നത്. മൂന്നു ദിവസമായി നിർത്താതെ പെയ്ത മഴയെ തുടർന്നു ശക്തമായ ഒഴുക്കുണ്ടായിരുന്നു.20 അടിയുള്ള വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണത്. സൂപ്പർഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP