Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജസ്ഥാനിൽ വിവാഹ ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 13 മരണം; കൊല്ലപ്പെട്ടവരിൽ നാലു കുട്ടികൾ; 18 പേർക്ക് ഗുരുതര പരുക്ക്; സംഭവം രാംദേവ് ക്ഷേത്രത്തിന് സമീപം സംസ്ഥാനപാതയിൽ തിങ്കളാഴ്‌ച്ച രാത്രി; ഇടിച്ചത് ബാൻസ്വരയിൽ നിന്നും വരികയായിരുന്ന ട്രക്ക്; അന്വേഷണം ഊർജിതമെന്ന് പൊലീസ്

രാജസ്ഥാനിൽ വിവാഹ ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 13 മരണം; കൊല്ലപ്പെട്ടവരിൽ നാലു കുട്ടികൾ; 18 പേർക്ക് ഗുരുതര പരുക്ക്; സംഭവം രാംദേവ് ക്ഷേത്രത്തിന് സമീപം സംസ്ഥാനപാതയിൽ തിങ്കളാഴ്‌ച്ച രാത്രി; ഇടിച്ചത് ബാൻസ്വരയിൽ നിന്നും വരികയായിരുന്ന ട്രക്ക്; അന്വേഷണം ഊർജിതമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: അമിത വേഗത്തിലെത്തിയ ട്രക്ക് വിവാഹ ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി കുട്ടികൾ അടക്കം 13 പേർ മരിച്ചു. രാജസ്ഥാനിലെ പ്രതാപഗർ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. 18 പേർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്‌ച്ച രാത്രിയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. സംസ്ഥാന പാത-113ന് സമീപം രാംദേവ് ക്ഷേത്രത്തിന് സമീപമാണ് ദുരന്തമുണ്ടായത്. ബാൻസ്വരയിൽ നിന്നും നിംബഹരയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് ഈ ഭാഗത്ത് നടന്നു വരികയായിരുന്ന വിവാഹ ഘോഷയാത്രയിലേക്ക് ഇടിച്ചു കയറിയത്.

ട്രക്ക് അമിത വേഗതയിലായിരുന്നെന്നും ഡിഎസ്‌പി വിജയ്പാൽ സിങ് പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് തന്റെ അനുശോചനമറിയക്കുന്നുവെന്നും പരുക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും മുഖ്യമന്ത്രി അശോക് ഗലോട്ട് അറിയിച്ചു. പരുക്കേറ്റവരെ ചോട്ടി സാദ്രിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഉദയ്പൂരിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോയി. എന്നാൽ വിവാഹ ഘോഷയാത്ര വരുന്നത് ശ്രദ്ധയിൽപെട്ടില്ലെന്നാണ് ട്രക്ക് ഡ്രൈവർ പറയുന്നത് എന്നാണ് പൊലീസ് ഭാഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP