Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിവാകരന് വലത് പാദവും കൈപ്പത്തിയും നഷ്ടമായത് നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ കയറുന്നതിനിടെ വീണുപോയ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കവെ; ബന്ധുവിന്റെ ചികിത്സക്കായി മംഗളുരുവിലെത്തിയവർക്ക് ജീവൻ തിരിച്ച് കിട്ടിയത് അപകടം ഉണ്ടായ ഉടൻ തീവണ്ടി നിർത്തിയതിനാൽ

ദിവാകരന് വലത് പാദവും കൈപ്പത്തിയും നഷ്ടമായത് നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ കയറുന്നതിനിടെ വീണുപോയ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കവെ; ബന്ധുവിന്റെ ചികിത്സക്കായി മംഗളുരുവിലെത്തിയവർക്ക് ജീവൻ തിരിച്ച് കിട്ടിയത് അപകടം ഉണ്ടായ ഉടൻ തീവണ്ടി നിർത്തിയതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: ഓടുന്ന തീവണ്ടിയിൽ ചാടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണ സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് നഷ്ടമായത് കാൽപ്പാദവും കൈപ്പത്തിയും. കണ്ണൂർ ചാലാട് പള്ളിയാംമൂല നരിയംപള്ളി ദിവാകര(65)ന്റെ വലതുപാദവും കൈപ്പത്തിയുമാണ് അറ്റത്. ഇയാളുടെ ഇടതുകൈക്ക് മുറിവേറ്റിട്ടുണ്ട്. ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ വീണുപോയ ബന്ധുവായ പള്ളിയാംമൂല കൃഷ്ണശ്രീയിൽ പ്രകാശന്റെ ഭാര്യ ശ്രീലത(50)യ്ക്ക് ഇടതുകൈക്കും ഇടുപ്പെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് അപകടം. മംഗളൂരു-തിരുവനന്തപുരം എക്സ്‌പ്രസിൽ കയറാൻ ശ്രമിക്കുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. ശ്രീലതയുടെ ഭർത്താവ് പ്രകാശന്റെ ചികിത്സക്കായി ചൊവ്വാഴ്ച രാവിലെയാണ് മൂവരും മംഗളുരുവിൽ എത്തിയത്. ഡോക്ടറെക്കണ്ട് തിരിച്ചുപോകുമ്പോഴാണ് അപകടം. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ശ്രീലത ആദ്യം കയറാൻ ശ്രമിക്കവേ തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീണു. അവരെ രക്ഷിക്കാൻ ശ്രമിച്ച ദിവാകരനും ഒപ്പം വീണു. ഉടനെ തീവണ്ടി നിർത്തിയതിനാൽ ജീവൻ രക്ഷിക്കാനായി.

ദിവാകരന്റെ പാദവും കൈപ്പത്തിയും അപകടസമയംതന്നെ അറ്റുപോയി. ശ്രീലതയ്ക്ക് മുറിവേറ്റില്ലെങ്കിലും ഇടതുകൈയെല്ല് ഇളകിമാറി. ഇടുപ്പെല്ലിനും വയറിനും ചതവുണ്ട്. അപകടം നടന്നയുടനെ റെയിൽവേ ജീവനക്കാരും റെയിൽവേ സംരക്ഷണസേനയും ചേർന്ന് ഇരുവരെയും തൊട്ടടുത്ത വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമികശുശ്രൂഷയ്ക്കും സ്‌കാനിങ്ങിനും ശേഷം വൈകുന്നേരത്തോടെ വിദഗ്ധചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവാകരന്റെ പാദവും കൈപ്പത്തിയും തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP