Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീകൾ അബലകളെന്ന് പറയുന്നവർ ഈ കണക്ക് വായിക്കുക; വിവാഹശേഷം ആത്മഹത്യ ചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും പുരുഷന്മാർ; കഴിഞ്ഞ വർഷം സ്വയം ജീവനൊടുക്കിയത് 90,000 ഇന്ത്യക്കാർ

സ്ത്രീകൾ അബലകളെന്ന് പറയുന്നവർ ഈ കണക്ക് വായിക്കുക; വിവാഹശേഷം ആത്മഹത്യ ചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും പുരുഷന്മാർ; കഴിഞ്ഞ വർഷം സ്വയം ജീവനൊടുക്കിയത് 90,000 ഇന്ത്യക്കാർ

സ്ത്രീകൾ അബലകളാണെന്നാണ് പൊതുവെ പറയാറ്. എന്നാൽ, ജീവിതത്തിലെ പ്രതിസന്ധികൾ നേരിടുന്നതിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ പേടിത്തൊണ്ടന്മാരാണെന്ന് കണക്കുകൾ പറയുന്നു. വിവാഹിതരായ സ്ത്രീകളെക്കാൾ ആത്മഹത്യ ചെയ്യുന്നത് വിവാഹിതരായ പുരുഷന്മാരാണ്. എന്നാൽ,വിവാഹ മോചനം നേടിയശേഷമോ ഭാര്യയുടെ മരണത്തിനുശേഷമോ പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നത് വളരെക്കുറവാണെന്നും കണക്കുകൾ പറയുന്നു.

നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ കണക്കുകളാണ് പുരുഷകേസരികളുടെ ആത്മഹത്യ വാസനയെ തുറന്നുകാട്ടുന്നത്. 2014-ൽ വിവാഹിതരായ 60,000 പുരുഷന്മാർ ജീവനൊടുക്കിയപ്പോൾ, വിവാഹിതരായ 27,000 സ്ത്രീകൾ മാത്രമാണ് ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത്. എന്നാൽ, പങ്കാളിയുടെ മരണശേഷം ആത്മഹത്യ തിരഞ്ഞെടുക്കുന്നവരിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണ്. ഇത്തരം കേസ്സുകളിൽ 1400 പുരുഷന്മാർ മരണത്തെപുൽകിയപ്പോൾ, 1300 സ്ത്രീകളും ഇതേ വഴി തെരഞ്ഞെടുത്തു. വിവാഹ മോചനത്തിന്റെ കാര്യത്തിലും കണക്കുകൾ സമാനമാണ്. വിവാഹമോചിതരായ 550 പുരുഷന്മാർ ആത്മഹത്യ ചെയ്തപ്പോൾ, 410 സ്ത്രീകളും ജീവൻ ഹോമിച്ചു.

ദാമ്പത്യ ബന്ധത്തിലെ താളപ്പിഴകൾ ആത്മഹത്യയ്ക്ക് വലിയ തോതിൽ കാരണമാകുമെന്നുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ആത്മഹത്യകളിൽ 66 ശതമാനവും വിവാഹിതരായ വ്യക്തികളാണ് ചെയ്തിട്ടുള്ളത്. വിവാഹത്തിന് മുന്നെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 21 ശതമാനം മാത്രമാണ്. എന്തുകൊണ്ടാണ് ഇതെന്ന് വെളിപ്പെടുത്താനായിട്ടില്ലെങ്കിലും, വിവാഹിതരിൽ ആത്മഹത്യ പ്രവണത ഏറുകയാണെന്ന് കണക്കുകൾ പറയുന്നു.

പുരുഷന്മാരിലാണ് ആത്മഹത്യ പ്രവണത കൂടതലായും കാണുന്നത്. 014-ൽ ആകെ 90,000 പുരുഷന്മാർ ആത്മഹത്യ ചെയ്തപ്പോൾ, 42,000 സ്ത്രീകൾ മാത്രമാണ് സ്വയം ജീവനൊടുക്കിയത്. വിവാഹ മോചിതരോ പങ്കാളി മരിച്ചവരോ ആയ സ്ത്രീകളുടെ എണ്ണം ഇന്ത്യയിൽ പുരുഷന്മാരെക്കാൾ വളരെക്കൂടുതലാണ്. 2011-ലെ സെൻസസ് പ്രകാരം ഇത്തരത്തിലുള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ മൂന്നര മടങ്ങോളമുണ്ട്. 

വിവാഹം ആത്മഹത്യയ്ക്ക് വലിയൊരു പ്രേരകമാണെന്ന് കരുതാൻ വേറെയുമുണ്ട് കാരണങ്ങൾ. 18 വയസ്സുവരെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ആത്മഹത്യാ തോത് ഏറെക്കുറെ തുല്യമാണ്. ഈ പ്രായവിഭാഗത്തിലെ 5500 പുരുഷന്മാർ 2014-ൽ ജീവനൊടുക്കിയപ്പോൾ 5300 സ്ത്രീകളും അതുതന്നെ ചെയ്തു. ആത്മഹത്യ ചെയ്യുന്ന 18 മുതൽ 30 വരെ പ്രായമുള്ളവരിൽ 60 ശതമാനവും പുരുഷന്മാരാണ്. 30 മുതൽ 45 വരെ പ്രായമുള്ളവരിൽ 72 ശതമാനവും 45 മുതൽ 60 വരെ പ്രായമുള്ളവരിൽ 80 ശതമാനവുമാണ് പുരുഷന്മാരുടെ എണ്ണം.

 Graphic Courtesy: Times of India

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP