Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നീതിക്കുവേണ്ടി ഒരുമിച്ച് പോരാടാം; ജാതിവെറിക്കും സവർണഭീകരതയ്ക്കും എതിരെ പോരാടാൻ കൗസല്യയ്ക്ക് കൂട്ടായ് ശക്തിയും; ജാതിക്കൊലകൾക്കെതിരെ പോരാട്ടം തുടരുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൗസല്യ വിവാഹിതയായി

നീതിക്കുവേണ്ടി ഒരുമിച്ച് പോരാടാം; ജാതിവെറിക്കും സവർണഭീകരതയ്ക്കും എതിരെ പോരാടാൻ കൗസല്യയ്ക്ക് കൂട്ടായ് ശക്തിയും; ജാതിക്കൊലകൾക്കെതിരെ പോരാട്ടം തുടരുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൗസല്യ വിവാഹിതയായി

മറുനാടൻ ഡെസ്‌ക്‌

ജാതിവെറിയെയും സവർണഭീകരതയേയും വെല്ലുവിളിച്ച് സാമൂഹ്യപ്രവർത്തക കൗസല്യ വീണ്ടും വിവാഹിതയായി. നാടൻകലാപ്രവർത്തകനും പറ വാദ് കലാകാരനും ആക്ടിവിസ്റ്റുമായ ശക്തിയെയാണ് കൗസല്യ വിവാഹം ചെയ്തത്. കോയമ്പത്തൂർ തന്തൈ പെരിയാർ ദ്രാവിഡ കഴകം ഓഫീസിൽ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. സാമൂഹിക നവീകരണം താൻ അഭ്യസിക്കുന്ന നാടൻകലയിലൂടെ സാധ്യമാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുന്ന വ്യക്തിയാണ് കോയമ്പത്തൂർകാരനും പറൈ വാദകനുമായ ശക്തി.

കൗസല്യയുടെ ആദ്യഭർത്താവ് ശങ്കർ ജാതിക്കൊലയ്ക്ക് ഇരയായിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനു ശേഷം 2016ലായിരുന്നു സംഭവം. ദളിതനായ ശങ്കറുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ കൗസല്യയുടെ രക്ഷിതാക്കൾ നിരന്തരമായി സമ്മർദ്ദം ചെലുത്തിയിരുന്നു. കൗസല്യ വഴങ്ങാതായതോടെ വാടകകൊലയാളികൾ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ശങ്കറിനെ ഉദുമൽപേട്ട് ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

19കാരിയായിരുന്ന കൗസല്യയുടെ മുന്നിൽ വച്ചാണ് ശങ്കറിനെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ സാരമായി പരുക്കേറ്റ കൗസല്യ മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശങ്കറിന്റെ മരണശേഷം പളനിയിൽ നിന്നും ഡിണ്ടിഗലിലേക്ക് പോയ കൗസല്യ ശങ്കറിന്റെ കൊലപാതകത്തിന് ശേഷം വെറും ഇരയായി ചുരുങ്ങാതെ ജാതീയതയ്ക്കും ജാതി കൊലപാതകങ്ങൾക്കുമെതിരേ ശക്തമായ ഇടപെടലാണ് കൗസല്യ ഇന്നോളം നടത്തി വരുന്നത്. ശങ്കറിനെ കൊലപ്പെടുത്തിയ കേസിൽ കൗസല്യയുടെ രക്ഷിതാക്കളടക്കം 11 പേർ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവിലാണ്. ശങ്കറിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിന് കൗസല്യയുടെ പിതാവിന് വധശിക്ഷയാണ് തിരുപ്പൂർ കോടതി വിധിച്ചത്. 2017 ഡിസംബർ 12നാണ് വിധി പുറപ്പെടുവിച്ചത്.

പ്രണയിക്കുന്നവർക്കോ വ്യത്യസ്ത മതങ്ങളിൽ നിന്ന് വിവാഹം ചെയ്യുന്നവർക്കോ തങ്ങളുടെ വീടുകളിൽ എപ്പോൾ വേണമെങ്കിലും വരാമെന്നും അഭയം പ്രാപിക്കാമെന്നും കൗസല്യയും ശക്തിയും ഉറപ്പുനൽകി. സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നവർക്കും വീട്ടിലേക്ക് സ്വാഗതം. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്രമണങ്ങൾ തടയുമെന്നും ദമ്പതികൾ വ്യക്തമാക്കി.ദ്രാവിഡർ വിടുതലൈ കഴകം സ്ഥാപകൻ കോലത്തൂർ മണി, തന്തൈ പെരിയാർ ദ്രാവിഡർ കഴകം ജനറൽ സെക്രട്ടറി കെ രാമകൃഷ്ണൻ, വിടുതലൈ ചിരുതൈഗൽ കാച്ചി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വന്നിയാരസു എന്നിവരാണ് വിവാഹത്തിന് നേതൃത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP