Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ ഫണ്ട് കേസിൽ ടീസ്ത സെതൽവാദിന് ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; അറസ്റ്റു ചെയ്യാനുള്ള സിബിഐ നീക്കത്തിന് തിരിച്ചടി

വിദേശ ഫണ്ട് കേസിൽ ടീസ്ത സെതൽവാദിന് ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; അറസ്റ്റു ചെയ്യാനുള്ള സിബിഐ നീക്കത്തിന് തിരിച്ചടി

മുംബൈ: ഗുജറാത്ത് കലാപത്തിന് ഇരയായവരെ സഹായിച്ചയും മോദിയെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തതിന്റെ പേരിൽ സംഘപരിവാർശക്തികളുടെ നോട്ടപ്പുള്ളിയായി മാറിയ സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദിന് കോടതിയിൽ നിന്നും ആശ്വാസ നടപടി. വിദേശ ധനസഹായം ചട്ടവിരുദ്ധമായി കൈപ്പറ്റിയെന്ന കുറ്റംചുമത്തി ടീസ്തയെ അറസ്റ്റു ചെയ്യാനുള്ള സിബിഐയുടെ നീക്കത്തിന് കോടതി തിരിച്ചടി നൽകി. കേസിൽ ടീസ്ത സെതൽവാദിന് ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ടീസ്തയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി ജസ്റ്റിസ് മൃദുല ഭക്തർ ഉത്തരവിട്ടു.

അമേരിക്കയിലെ ഫോർഡ് ഫൗണ്ടേഷനിൽനിന്ന് ചട്ടങ്ങൾ ലംഘിച്ച് ധനസഹായം സ്വീകരിച്ചുവെന്ന് കാണിച്ചാണ് ടീസ്ത, ഭർത്താവ് ജാവേദ് ആനന്ദ്, ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സബ്‌റംഗ് ട്രസ്റ്റ് സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സന്നദ്ധ സംഘടന എന്നിവയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ടീസ്തയ്ക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ സിബിഐ അഭിഭാഷകർ ശക്തമായി എതിർത്തിരുന്നു.

ക്രിമിനൽ സംഘവുമായി ടീസ്തയ്ക്ക് ബന്ധമുണ്ടെന്നും ഫോർഡ് ഫൗണ്ടേഷന്റെ ഇന്ത്യയിലെ ഏജന്റ് എന്ന നിലയിലാണ് ടീസ്തയും ജാവേദ് ആനന്ദും പ്രവർത്തിക്കുന്നതെന്നും സിബിഐ കോടതിയിൽ വാദിച്ചു. ഫണ്ട് കൈകാര്യം ചെയ്തതിൽ ഏതെങ്കിലും തരത്തിലുള്ള പാകപിഴകൾ കണ്ടെന്നു വന്നേക്കാമെങ്കിൽപോലും അത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയായ ഒന്നല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാൻ ആർക്കും അവകാശമുണ്ട്. വ്യത്യസ്ത അഭിപ്രായമുള്ളവരെ കൂടി സംരക്ഷിക്കുകയെന്നതാണ് ഭരണകൂടത്തിന്റെ ചുമതലയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

ഗുജറാത്ത് കലാപത്തിൽ ഇരകൾക്കുവേണ്ടി നിലകൊണ്ട ടീസ്തയെക്കെതിരെ നരേന്ദ്രമോദി പ്രധാനമന്ത്രിയായിതിന് ശേഷം സിബിഐയെ ഉപയോഗിച്ചുള്ള നീക്കങ്ങൾ ശക്തമാണ്. കലാപത്തിലെ ഇരകൾക്ക് ലഭിച്ച ധനസഹായം കൈകാര്യം ചെയ്തതിൽ ക്രമക്കേട് കാണിച്ചുവെന്ന ആരോപിച്ചും ടീസ്തയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP