Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുൽബർഗ സൊസൈറ്റിയുടെ ഫണ്ട് തട്ടിപ്പു കേസ്: ടീസ്ത സെതൽവാദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി; ടീസ്തയെ അറസ്റ്റു ചെയ്‌തേക്കും

ഗുൽബർഗ സൊസൈറ്റിയുടെ ഫണ്ട് തട്ടിപ്പു കേസ്: ടീസ്ത സെതൽവാദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി; ടീസ്തയെ അറസ്റ്റു ചെയ്‌തേക്കും

ഹൈദരാബാദ്: 2002ൽ കൂട്ടക്കൊല നടന്ന ഗുൽബർഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായി സമാഹരിച്ച പണം തട്ടിയെടുത്തെന്ന കേസിൽ സാമൂഹ്യ പ്രവർത്തക ടീസ്ത സെതൽവാദിനെ അറസ്റ്റു ചെയ്‌തേക്കും. ടീസ്ത നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് ഇവരെ അറസ്റ്റു ചെയ്യാൻ വഴിയൊരുക്കിയത്. ടീസ്തയുടെ ഭർത്താവ് ജാവേദ് ആനന്ദും ഈ കേസിൽ പ്രതിയാണ്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ തന്നെ ഫണ്ട് തട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യാ കരുതേണ്ടിയിരിക്കുന്നു എന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.

ജാമ്യാപേക്ഷ തള്ളിയതോടെ ടീസ്തയെ അറസ്റ്റു ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. ഇതിനായി മുംബയിൽ െ്രെകംബ്രാഞ്ചിന്റെ സഹായം തേടിയിരുന്നു. മുംബൈയിലെ വീട്ടിൽ ടീസ്തയ്ക്കായി പരിശോധന നടത്തിയെങ്കിലും അവരെ അവിടെ കാണാൻ സാധിച്ചിരുന്നില്ല.

2014 ജനുവരി അഞ്ചിനാണ് ടീസ്ത, ജാവേദ് ആനന്ദ്, മുൻ കോൺഗ്രസ് എംപിയും കലാപത്തിൽ കൊല്ലപ്പെടുകയും ചെയ്ത എഹ്‌സാൻ ജഫ്രിയുടെയും സാക്കിയ ജഫ്രിയുടെ മകൻ തൻവീർ ജഫ്രി, ഗുൽബർഗ് സൊസൈറ്റി സെക്രട്ടറി ഫിറോസ് ഗുൽസാർ, ചെയർമാൻ സലിം സന്ധി എന്നിവർക്കെതിരെ െ്രെകംബ്രാഞ്ച് എഫ്.ഐ.ആർ സമർപ്പിച്ചത്. ഇരകൾക്ക് നൽകാനായി സബ്രംഗ് ട്രസ്റ്റിന്റെ പേരിൽ പിരിച്ചെടുത്ത 1.51 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇവർക്കെതിരേയുള്ള ആരോപണം. അതേസമയം മോദിയുടെ നിശിദ വിമർശകയായിരുന്ന ടീസ്തയ്‌ക്കെതിരെ ബിജെപി സർക്കാർ പകപോക്കുകയാണെന്ന ആരോപണവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP