Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രോഗലക്ഷണമൊന്നുമില്ലാതെ നടൻ കിരൺ കുമാറിന് കോവിഡ് 19; അസുഖം തിരിച്ചറിഞ്ഞത് ചില ആരോഗ്യപരിശോധനകൾക്കൊപ്പം കോവിഡ് ടെസ്റ്റ് കൂടി നടത്തിയതോടെ

രോഗലക്ഷണമൊന്നുമില്ലാതെ നടൻ കിരൺ കുമാറിന് കോവിഡ് 19; അസുഖം തിരിച്ചറിഞ്ഞത് ചില ആരോഗ്യപരിശോധനകൾക്കൊപ്പം കോവിഡ് ടെസ്റ്റ് കൂടി നടത്തിയതോടെ

സ്വന്തം ലേഖകൻ

ബോളിവുഡ് നടൻ കിരൺ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. എന്നാൽ രോഗലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസ്സം ഒന്നും തന്നെയില്ലാതെയാണ് ഇദ്ദേഹത്തിന്് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 14നാണ് നടന്റെ പരിശോധനാഫലം പുറത്തു വന്നത്. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് നടൻ.

ചില ആരോഗ്യപരിശോധനകൾക്കായി ആശുപത്രിയിലെത്തിയ നടൻ കോവിഡ് 19 പരിശോധന കൂടി നടത്തുകയായിരുന്നുവെന്നും പോസിറ്റീവ് എന്നു കണ്ടെത്തുകയായിരുന്നുവെന്നും നടൻ ന്യൂസ് 18നോട് പറഞ്ഞു. ഇന്നേക്ക് പത്തുദിവസമായി. ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെയില്ല.

വീട്ടിലെ മൂന്നാംനിലയിലാണ് കിരൺ ഇപ്പോൾ കഴിയുന്നത്. നടന്റെ കുടുംബം രണ്ടാം നിലയിൽ താമസിക്കുന്നുണ്ട്. കിരണിന്റെ രണ്ടാം ഘട്ടപരിശോധന തിങ്കളാഴ്‌ച്ച നടന്നേക്കും. മുഛ്സേ ദോസ്തീ കരോഗേ, ജൂലി, ധട്കൻ തുടങ്ങിയവയാണ് കിരൺ അഭിനയിച്ച ചിത്രങ്ങൾ. മിലി, ഗൃഹസ്തി, സിന്ദഗി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഗായിക കനിക കപൂർ, നിർമ്മാതാവ് കരീം മൊറാനി, നടൻ പുരബ് കോഹ്ലി എന്നിവർക്കാണ് ബോളിവുഡിൽ നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്. കരീം മൊറാനിയുടെ രണ്ടു പെൺമക്കൾക്കും കൊറോണ ബാധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP