Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജന്മാഷ്ടമിദിനത്തിൽ ശ്രീകൃഷ്ണന്റെ പ്രതിമ മോദിക്ക് സമ്മാനിച്ച് മോഹൻലാൽ; പ്രധാനമന്ത്രിയെ സന്ദർശിച്ചത് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കാൻ; കേരളത്തിലെ പ്രളയദുരിതത്തിൽ എല്ലാ വിധ പിന്തുണയും നൽകുമെന്ന് ലാലേട്ടന് മോദിയുടെ ഉറപ്പ്

ജന്മാഷ്ടമിദിനത്തിൽ ശ്രീകൃഷ്ണന്റെ പ്രതിമ മോദിക്ക് സമ്മാനിച്ച് മോഹൻലാൽ; പ്രധാനമന്ത്രിയെ സന്ദർശിച്ചത് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കാൻ; കേരളത്തിലെ പ്രളയദുരിതത്തിൽ എല്ലാ വിധ പിന്തുണയും നൽകുമെന്ന് ലാലേട്ടന് മോദിയുടെ ഉറപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മോദിയുമായി നടൻ മോഹൻലാൽ കൂടിക്കാഴ്ച നടത്തി. തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ ഒരു കാൻസർ സെന്റർ സ്ഥാപിക്കാനുള്ള ആലോചനകൾ നടക്കുന്നതായി മോഹൻലാൽ മോദിയെ അറിയിച്ചു. അതിന് എല്ലാവിധ പിന്തുണയും മോദി വാഗ്ദാനം ചെയ്തതായും ലാൽ ഫേസ്‌ബുക്കിൽ കുറിച്ചു

പ്രളയം തകർത്ത കേരളത്തിന് പകരം നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ ശ്രമിക്കാമെന്നും മോദി ലാലിനോട് പറഞ്ഞു. ഇതോടൊപ്പം വിശ്വശാന്തി ഫൗണ്ടേഷൻ നടത്തുന്ന സാമൂഹ്യപ്രവർത്തനങ്ങളെ കുറിച്ചും മോദിയെ ലാൽ ധരിപ്പിച്ചു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP