Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നരേന്ദ്ര മോദിക്ക് പിന്നാലെ ഡിസ്‌കറിയുടെ മാൻ വേഴ്‌സസ് വൈൽഡിൽ രജനീകാന്ത്; ചിത്രീകരണത്തിനിടെ നടൻ രജനികാന്തിന് പരിക്കേറ്റു; കർണാടക വനത്തിൽ അപകടം നടന്നതായി സ്ഥിരീകരിച്ച് നടൻ; മൂന്ന് ദിവസങ്ങളിലായി ഷൂട്ടിംഗിന് അനുമതി നൽകിയത് ആറ് മണിക്കൂർ; ഡിസ്‌ക്കവറി ചാനലിന് ബന്ദിപ്പൂരിൽ അനുമതി റദ്ദാക്കിയതായി റിപ്പോർട്ട്

നരേന്ദ്ര മോദിക്ക് പിന്നാലെ ഡിസ്‌കറിയുടെ മാൻ വേഴ്‌സസ് വൈൽഡിൽ രജനീകാന്ത്; ചിത്രീകരണത്തിനിടെ നടൻ രജനികാന്തിന് പരിക്കേറ്റു; കർണാടക വനത്തിൽ അപകടം നടന്നതായി സ്ഥിരീകരിച്ച് നടൻ; മൂന്ന് ദിവസങ്ങളിലായി ഷൂട്ടിംഗിന് അനുമതി നൽകിയത് ആറ് മണിക്കൂർ; ഡിസ്‌ക്കവറി ചാനലിന് ബന്ദിപ്പൂരിൽ അനുമതി റദ്ദാക്കിയതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ബന്ദിപ്പൂർ: ബിയർ ഗ്രില്ലിന്റെ മാൻ Vs വൈൽഡിന്റെ ഷൂട്ടിംഗിനിടെ നടൻ രജനികാന്തിന് പരിക്കേറ്റു. കർണാടകത്തിലെ ബന്ദിപ്പൂർ വനത്തിലാണ് ഷൂട്ടിങ് നടക്കുന്നത്. പരിപാടി ഷൂട്ട് ചെയ്യുന്നതിനിടെ നടൻ രജനീകാന്തിന് പരിക്കേറ്റതായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. ഇതോടെ ഷൂട്ടിങ് റദ്ദാക്കിയിട്ടുണ്ട്.

പരിക്ക് നിസ്സാരമാണെന്നും രജനികാന്ത് സുഖമായിരിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണങ്കാലിനു നേരിയ പരിക്കും തോളിനു ചതവും പറ്റിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നുചിത്രീകരണം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്. 28നും 30നും ആറു മണിക്കൂർ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയിരിക്കുന്നത്. ജനുവരി 29ന് ഷൂട്ടിങ് അനുവദിച്ചിട്ടില്ല. അനുവാദമില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നതിന് കർണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനംവകുപ്പിന്റെ കർശന നിർദ്ദേശമുണ്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12നായിരുന്നു മോദി പങ്കെടുത്ത മാൻ v/s വൈൽഡ് എപ്പിസോഡ് സംപ്രേഷണം ചെയ്തിരുന്നത്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ ഉദ്യാനത്തിലായിരുന്നു മോദി പങ്കെടുത്ത എപ്പിസോഡ് ചിത്രീകരിച്ചിരുന്നത്. പർവതങ്ങളിലും കാട്ടിലും ജീവിച്ചതിന്റെ അനുഭവങ്ങൾ ഷോയിൽ മോദി പങ്കുവെച്ചിരുന്നു. പരിപാടിയിൽ ഇവർ കാട്ടിലൂടെയും നദിയിലൂടെയുമൊക്കെ യാത്ര ചെയ്യുന്നതും കാണിച്ചിരുന്നു. ഡിസ്‌കവറിയൂടെ വിവിധ ചാനലുകൾ വഴി 180ഓളം രാജ്യങ്ങളിലാണ് മാൻ v/s വൈൽഡ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. മുൻപ് ബരാക്ക് ഒബാമ, കെയ്റ്റ് വിൻസ്ലെറ്റ്, റോജർ ഫെഡറർ, ജൂലിയ റോബർട്ട്സ് തുടങ്ങിയ പ്രമുഖരും ബെയർ ഗ്രിൽസിന്റെ അതിഥികളായി പങ്കെടുത്തിരുന്നു. ഇന്ത്യയിൽ ഡിസ്‌കവറിയുടെ അഞ്ച് പ്രാദേശിക ചാനലുകളിലും പരിപാടി കാണാം.

എന്നാൽ, തനിക്ക് പരിക്കേറ്റതായി നിഷേധിച്ച് താരം എത്തി, മാൻ വെഴ്‌സസ് വൈൽഡ് ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു എന്ന് രജിനികാന്ത് മാധ്യമങ്ങളോട് ചെന്നൈ വിമാനത്താവളത്തിൽ വച്ച് വിശദീകരിച്ചു. പരിപാടിയുടെ ഒരു എപ്പിസോഡ് ചെയ്തിരുന്നു, പരിക്കൊന്നും ഉണ്ടായില്ല, കാട്ടില മുള്ളുകൊണ്ട് ചില പോറലുകളുണ്ടായി. എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നടൻ വിശദീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP