Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദർശ ഗ്രാം പദ്ധതിക്ക് തുടക്കമായി; എംപിമാർ ഓരോ ഗ്രാമങ്ങൾ ദത്തെടുക്കും; നരേന്ദ്ര മോദി ദത്തെടുത്തത് വാരാണസിയിലെ ഗ്രാമം; എംഎൽഎമാരും പാത പിന്തുടരണമെന്ന് പ്രധാനമന്ത്രി

ആദർശ ഗ്രാം പദ്ധതിക്ക് തുടക്കമായി; എംപിമാർ ഓരോ ഗ്രാമങ്ങൾ ദത്തെടുക്കും; നരേന്ദ്ര മോദി ദത്തെടുത്തത് വാരാണസിയിലെ ഗ്രാമം; എംഎൽഎമാരും പാത പിന്തുടരണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സൻസദ് ആദർശ ഗ്രാം പദ്ധതിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനംചെയ്തു. പദ്ധതിയുടെ ഭാഗമായി പാർലമെന്റ് അംഗങ്ങൾ ഓരോ ഗ്രാമംവീതം ദത്തെടുക്കും. വാരാണസിയിലെ ഒരു ഗ്രാമമാണ് പ്രധാനമന്ത്രി ദത്തെടുത്തത്.

എംപിമാർക്കു പിന്നാലെ എംഎൽഎമാരും ഗ്രാമങ്ങൾ ദത്തെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പദ്ധതികളിൽ മാറ്റം വരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിനപ്രസംഗത്തിലാണ് പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമയോജന നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ജയപ്രകാശ് നാരായണിന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് ഒക്ടോബർ 11ന് പദ്ധതി ഉദ്ഘാടനം ചെയ്തത്. 2019 മാർച്ചോടുകൂടി മൂന്ന് ആദർശഗ്രാമങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൽ ഒരു ആദർശ ഗ്രാമം 2016 ൽ തയ്യാറാക്കാനാണ് ഉദ്ദേശം. അതിനുശേഷം ഓരോ വർഷവും ഓരോന്ന് എന്ന രീതിയിൽ 2024 ഓടെ അഞ്ച് ആദർശ ഗ്രാമങ്ങൾ വികസിപ്പിക്കും.

ദേശാഭിമാനം, ദേശസ്‌നേഹം, ആത്മവിശ്വാസം, സാമൂഹ്യപ്രതിബദ്ധത, അടിസ്ഥാന സൗകര്യവികസനം എന്നീ ഘടകങ്ങൾക്ക് ഊന്നൽ നല്കിയാണ് ആദർശ ഗ്രാമങ്ങൾ കെട്ടിപ്പടുക്കുക. ഗ്രാമീണ ഇന്ത്യയുടെ ആത്മാവ് സജീവമായി നിലനിർത്തി, ഗ്രാമീണ ജനതയക്ക് ഗുണനിലവാരമാർന്ന അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും ലഭ്യമാക്കുകയും അവരുടെ ഭാഗധേയം നിർണ്ണയിക്കുതിന് ഗ്രാമീണരെ തയ്യാറാക്കുകയും ചെയ്യും.

ഗ്രാമത്തിന്റെ സംയോജിതവികസനം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ശുചിത്വം, ഉപജീവനമാർഗ്ഗങ്ങൾ എന്നീ ഘടകങ്ങൾക്ക് മുൻതൂക്കം നല്കും. പൊതുജനപങ്കാളിത്തം, അന്ത്യോദയ, ലിംഗസമത്വം, വനിതകളുടെ അന്തസ്സ് ഉയർത്തുക, സാമൂഹ്യനീതി, സാമൂഹ്യസേവനത്വര, ശുചിത്വം, സഹവർത്തിത്വം, പരസ്പര സഹകരണം, സ്വാശ്രയത്വം, തദ്ദേശഭരണം, സുതാര്യത, പ്രതിബന്ധതയും ഉത്തരവാദിത്വബോധവും എന്നീ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളാൻ ഗ്രാമീണരെ പ്രാപ്തരാക്കി മറ്റുള്ളവർക്ക് മാതൃകയാക്കാൻ ഈ പദ്ധതി ഗ്രാമീണരെ സഹായിക്കും.

പാർലമെന്റംഗങ്ങൾക്ക് സുപ്രധാന പങ്കാണ് ഈ പദ്ധതിയിലുള്ളത്. ലോക്‌സഭാംഗത്തിന് മണ്ഡലത്തിലെ ഒരു പഞ്ചായത്തും, രാജ്യസഭാ എംപിക്ക് അതതുസംസ്ഥാനത്തെ ഇഷ്ടമുള്ള പഞ്ചായത്തും തെരഞ്ഞെടുക്കാം. നാമനിർദ്ദേശംചെയ്യപ്പെട്ട എംപിക്ക് രാജ്യത്തെ ഏത് പഞ്ചായത്തും തെരഞ്ഞെടുക്കാം. ഗ്രാമപഞ്ചായത്ത് ഇല്ലാത്ത നഗരപ്രദേശത്തെ ലോക്‌സഭാ എംപിക്ക് മണ്ഡലത്തിനടുത്തുള്ള ഒരു ഗ്രാമപഞ്ചായത്ത്‌തെരഞ്ഞെടുക്കാം.

അടിസ്ഥാന തലത്തിൽ ജനാധിപത്യം ശക്തിപ്പെടുത്തുക, ഗ്രാമീണ ഭരണംസുതാര്യമാക്കുക, ഗ്രാമസഭാസംവിധാനം ശക്തിപ്പെടുത്തുക, സദ്ഭരണംകാഴ്ചവെയ്ക്കുക എന്നിവ ആദർശ ഗ്രാമീണപദ്ധതിയുടെ സുപ്രധാന ഘടകങ്ങളാണ്. തീരുമാനമെടുക്കുന്നതിൽ വനിതകളെ ഭാഗഭാക്കാക്കുന്നതിന് പ്രാധാന്യം നല്കും. മഹിളാസഭ, ബാലസഭ എന്നിവ സംഘടിപ്പിക്കാനും, ഇ-ഗവർണൻസ് ത്വരിതപ്പെടുത്താനും ആദർശ ഗ്രാമയോജന ലക്ഷ്യമിടുന്നു.

വിദ്യാഭ്യാസസൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക, വയോജന വിദ്യാഭ്യാസം, ഇ-സാക്ഷരത എന്നിവയും ആദർശ ഗ്രാമപദ്ധതിയുടെ ഘടകങ്ങളാണ്. സ്‌കൂളുകളിൽ ടോയ്‌ലറ്റുകൾ നിർമ്മിക്കുക, ലൈബ്രറി സ്ഥാപിക്കുക, സ്മാർട്ട് സ്‌കൂളുകൾ സ്ഥാപിക്കുക എന്നിവയ്ക്ക് പുറമെ യുവജനങ്ങളിൽ ആത്മവിശ്വാസം ജനിപ്പിക്കാനും, വനിതകളെയും മുതിർന്നവരെയും ബഹുമാനിക്കാനും, നല്ല വായനാശീലം സൃഷ്ടിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. നൂറുശതമാനം, രോഗപ്രതിരോധ കുത്തിവെയ്പ് കൈവരിക്കുക, ശിശുമരണ നിരക്കുകുറയ്ക്കുക, പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നിവയും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

മികച്ച പ്രവൃത്തി, മികച്ച ചുമതലഓഫീസർ, മികച്ച ജില്ലാ കളക്ടർ, മികച്ച ആദർശ് ഗ്രാമം എന്നിവയ്ക്ക പുരസ്‌കാരവും ഏർപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP