Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ആധാർകാർഡ് പൗരത്വ രേഖയല്ലെന്ന് മുംബൈ കോടതി'; അനധികൃതമായി ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി യുവതിക്ക് തടവുശിക്ഷ: 15 വർഷമായി താമസിക്കുന്നുവെന്ന വാദം കോടതി തള്ളി; ശിക്ഷ പൂർത്തിയാക്കിയ ശേഷം നാട് കടത്താനുള്ള നടപടികൾ ആരംഭിക്കാൻ കോടതി ഉത്തരവ്

'ആധാർകാർഡ് പൗരത്വ രേഖയല്ലെന്ന് മുംബൈ കോടതി'; അനധികൃതമായി ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി യുവതിക്ക് തടവുശിക്ഷ: 15 വർഷമായി താമസിക്കുന്നുവെന്ന വാദം കോടതി തള്ളി; ശിക്ഷ പൂർത്തിയാക്കിയ ശേഷം നാട് കടത്താനുള്ള നടപടികൾ ആരംഭിക്കാൻ കോടതി ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പാൻ കാർഡ്, ആധാർ കാർഡ്, വസ്തു ഇടപാട് രേഖ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്ന് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി. മുംബൈയിൽ അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിയായ യുവതി ഹാജരാക്കിയ പൗരത്വ രേഖകൾ തള്ളിയാണ് കോടതിയുടെ നടപടി. ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചതിനും താമസിച്ചതിനും ഇവർക്ക് ഒരു വർഷത്തേക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാൾ സ്വദേ‍ശിയാണെന്നും മുംബൈയിൽ 15 വർഷമായി താമസിക്കുന്നു എന്നുമുള്ള റൊബീയുലിന്റെ വാദങ്ങൾ കോടതി തള്ളിയാണ് കോടതി ശിക്ഷവിധി ഉണ്ടായിരിക്കുന്നത്.

മുംബൈ ദഹിസാറിൽ താമസിക്കുന്ന തസ്ലീമ റൊബീയുൽ(35) എന്ന യുവതിയാണ് ഇന്ത്യൻ പാസ്പോർട്ട് നിയമപ്രകാരം കുറ്റക്കാരിയാണെന്ന് കണ്ടത്തിയത്. പാൻ കാർഡ്, ആധാർ കാർഡ് എന്നിവ പൗരത്വത്തിന് തെളിവല്ല. വസ്തു വിൽപന ഇടപാടുകളും പൗരത്വത്തിന് ആധാരമല്ല. സാധാരണനിലക്ക് ജനന തീയതി, ജനിച്ച സ്ഥലം, മാതാപിതാക്കൾ, മാതാപിതാക്കളുടെ ജന്മസ്ഥലവും പൗരത്വവും ചിലപ്പോൾ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ജനന സ്ഥലവും അടിസ്ഥാനമാക്കിയാണ് പൗരത്വം തീരുമാനിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് തെളിയിക്കേണ്ടത് പരാതിക്കാരിയുടെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. താൻ പശ്ചിമ ബംഗാൾ സ്വദേ‍ശിയാണെന്നും മുംബൈയിൽ 15 വർഷമായി താമസിക്കുന്നു എന്നുമുള്ള റൊബീയുലിന്റെ വാദങ്ങൾ കോടതി തള്ളി.

സ്ത്രീയെന്ന പരിഗണന വെച്ച് ശിക്ഷ ഇളവ് ചെയ്യണമെന്ന റൊബീയുലിന്റെ അപേക്ഷയും കോടതി തള്ളി. ഇത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും രാജ്യസുരക്ഷക്ക് എതിരാണെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം റൊബീയുലിനെ നാട് കടത്താനുള്ള നടപടികൾ ആരംഭിക്കാനും കോടതി പ്രൊസിക്യൂഷനോട് ആവശ്യപ്പെട്ടു. 16 പേർക്കൊപ്പം 2009ലാണ് റൊബീയുലിനെ റാവൽപാഡ ചേരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ബാക്കിയുള്ളവർ കോടതി നടപടികൾക്കിടെ ഒളിവിൽ പോയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP