Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

വാഹനങ്ങളും ഇനി ആധാറിന്റെ സുരക്ഷയിലേക്ക്; രാജ്യത്തെ മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ ഒറ്റ കേന്ദ്രീകൃത സംവിധാനത്തിൻ കീഴിൽ കൊണ്ടു വരും: എല്ലാ വാഹനങ്ങളേയും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങി

വാഹനങ്ങളും ഇനി ആധാറിന്റെ സുരക്ഷയിലേക്ക്; രാജ്യത്തെ മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ ഒറ്റ കേന്ദ്രീകൃത സംവിധാനത്തിൻ കീഴിൽ കൊണ്ടു വരും: എല്ലാ വാഹനങ്ങളേയും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങി

ന്യൂഡൽഹി: വാഹനങ്ങളും ഇനി ആധാറിന്റെ കീഴിൽ. രാജ്യത്തെ എല്ലാ വാഹനങ്ങളെയും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ ഓരോ വാഹനങ്ങളുടെയും വിവരങ്ങൾ അതത് സംസ്ഥാനത്തിൻ കീഴിലാണുള്ളത്. എന്നാൽ ഇത് ഒറ്റ കേന്ദ്രീകൃത സംവിധാനത്തിന് കീഴിൽ കൊണ്ടു വരുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതേക്കുറിച്ച പഠിക്കാൻ നിയോഗിച്ച സമിതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കാൻ ഒരുങ്ങുന്നത്.

ഒറ്റ കേന്ദ്രീകൃത സംവിധാനത്തിൻ കീഴിൽ രാജ്യത്തെ മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ കൊണ്ടു വരണം. അഥിനാൽ ഇതിന്റെ പൂർണ പ്രയോജനം കിട്ടുന്നതിനായി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് സമിതിയുടെ ശുപാർശ. വാഹനങ്ങൾ ഇത്തരത്തിൽ ആധാറുമായി ബന്ധിപ്പിച്ചാൽ രാജ്യത്തിന്റെ ഏത് കോണിൽ കൊണ്ടുപോയാലും വാഹനങ്ങൾ കണ്ടെത്തുക എളുപ്പമാകുമെന്നും ഈ സിമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ആറാർ നമ്പർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് നിർബന്ധമില്ല. എന്നാൽ ഈ സമിതിയുടെ റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചാൽ സർക്കാർ ആധാർ നിർബന്ധമാക്കുകയും രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ വാഹനവുമായി ബന്ധിപ്പിക്കുകയും ചെയ്യു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമിച്ച സമിതിയിൽ ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റിന്റെ ഡയറക്ടർ ജനറൽ എ.പി. മഹേശ്വരിയാണ് അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെയും റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാർ എന്നിവരാണ് അംഗങ്ങൾ.

ഡ്രൈവിങ് ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ നീക്കവുമായി സർക്കാരിന്റെ രംഗപ്രവേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP