Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യമുള്ള മക്കളെ വളർത്താൻ ശ്വാസം മുട്ടുന്നവർ കണ്ടു പഠിക്കുക; ഇൻഡോറിലെ ഒരു ടെക്കി ദത്തെടുത്തത് ഹൃദയത്തിൽ തുള വീണ ബുദ്ധിമാന്ദ്യം ഉള്ള കുരുന്നിനെ

ആരോഗ്യമുള്ള മക്കളെ വളർത്താൻ ശ്വാസം മുട്ടുന്നവർ കണ്ടു പഠിക്കുക; ഇൻഡോറിലെ ഒരു ടെക്കി ദത്തെടുത്തത് ഹൃദയത്തിൽ തുള വീണ ബുദ്ധിമാന്ദ്യം ഉള്ള കുരുന്നിനെ

'ഓ ഈ ജോലിയുടെ ടെൻഷനുകൾക്കിടയിൽ കുട്ടികളെയൊക്കെ വളർത്തുകയെന്നത് വലിയ പാട് തന്നെയാണേ....' ജോലിക്കാരായ ദമ്പതികളിൽ പലരും ഇക്കാലത്ത് പറയുന്ന പ്രധാന ആവലാതിയാണിത്.പൂർണ ആരോഗ്യമുള്ള മക്കളെ വളർത്തുന്നതാണ് അവർ ഇത്തരത്തിൽ ആനക്കാര്യമായി പെരുപ്പിച്ച് പറയുന്നത്. എന്നാൽ ഇത്തരക്കാർ ഇക്കാര്യത്തിൽ ഇൻഡോറിലെ ആദിത്യ തിവാരിയെന്ന ടെക്കിയെക്കണ്ട് പഠിക്കുന്നത് നന്നായിരിക്കും.

പലർക്കും ഒരു കേട്പാടുമില്ലാത്ത സ്വന്തം മക്കളെ വളർത്തുന്നത് ഭാരമായി മാറുന്ന ഇക്കാലത്ത് ഹൃദയത്തിൽ തുള വീണ ബുദ്ധിമാന്ദ്യമുള്ള ഒരു കുരുന്നിനെ ദത്തെടുത്ത് ഹൃദയത്തോട് ചേർത്ത് വളർത്തിയാണ് ഈ ടെക്കി മനുഷ്യ സ്‌നേഹത്തിന്റെ മഹാ മാതൃകയായിത്തീർന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ദത്തെടുക്കലിന് ശ്രമിക്കുന്ന തിവാരിയുടെ പരിശ്രമങ്ങൾ ഫലവത്തായത് പുതുവർഷത്തിലാണ്. ഇതാദ്യമായാണ് രാജ്യത്ത് നിയമതടസങ്ങളെ അതിജീവിച്ച് ഒരു സിംഗിൾ പാരന്റ് ഇത്തരത്തിലുള്ള ഒരു കുട്ടിയെ ദത്തെടുക്കുന്നത്. പൂണെയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ടെക്കിയായ തിവാരിക്ക് വെറും 28 വയസ് മാത്രമേയുള്ളൂ. കഴിഞ്ഞ ഒന്നരവർഷത്തിലധികമായി തിവാരി ബെന്നിയെന്ന ഈ കുട്ടിയെ ദത്തെടുക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 30 വയസിൽ കുറവുള്ള സിംഗിൾ പാരന്റിന് കുരുന്നിനെ ദത്തെടുക്കാൻ സാധിക്കില്ലെന്ന നിയമമായിരുന്നു തിവാരിക്ക് മുന്നിൽ വിഘാതമായി നിലകൊണ്ടിരുന്നത്.

എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിന് ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തിയതോടെയാണ് തിവാരിയുടെ ആഗ്രഹം സഫലമായിരിക്കുന്നത്. 25 വയസിന് മുകളിലുള്ള സിംഗിൾ പാരന്റിന് ദത്തെടുക്കാമെന്നാണ് പുതിയ നിയമനം അനുശാസിക്കുന്നത്. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തിവാരി മാതൃച്ഛായ എന്ന കെയർ ഹോമിലെത്തി കുഞ്ഞിനെ ഏറ്റു വാങ്ങിയിരിക്കുന്നത്.

ഇനി മുതൽ പൂണെയിൽ തിവാരിയ്‌ക്കൊപ്പമായിരിക്കും ബെന്നി വളരുക. കുട്ടിക്ക് അവ്‌നിഷ് തിവാരിയെന്ന് പേരിടാനാണ് തിവാരി തീരുമാനിച്ചിരിക്കുന്നത്. ആദിത്യ തിവാരി ചെയ്തിരിക്കുന്നത് മാതൃകാപരമായ പ്രവർത്തനമാണെന്നാണ് സുഹൃത്തായ വിശാൽ ഖൻഡെവാൾ പറയുന്നത്.തനിക്ക് കുഞ്ഞിനെ ലഭിച്ചതിലത് ആദിത്യ തിവാരി കേന്ദ്ര മാതൃ ശിശു വികസന മന്ത്രിയായ മനേകാ ഗാന്ധിയോട് നന്ദി പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27ന് മാതൃച്ഛായയിലെത്തിയ മനേക ഈ കുഞ്ഞിനെ ഒരാഴ്ചയ്ക്കകം തിവാരിക്ക് കൈമാറണമെന്ന് അധികൃതരോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ മന്ത്രിയിൽ നിന്ന് നിർദ്ദേശമുണ്ടായിട്ടും നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി കുഞ്ഞിനെ കൈമാറുന്നത് ഈ വെള്ളിയാഴ്ചയോളം നീളുകയായിരുന്നു.

കേന്ദ്ര മാതൃ ശിശു വികസനമന്ത്രാലയം, സംസ്ഥാന മാതൃശിശു വികസന മന്ത്രാലയം, കേന്ദ്ര അഡോപ്ഷൻ റിസോഴ്‌സ് അഥോറിറ്റി, സംസ്ഥാന അഡോപ്ഷൻ റിസോഴ്‌സ് അഥോറിറ്റി തുടങ്ങിയവയുടെ പൂർണ പിന്തുണ ഇക്കാര്യത്തിൽ തിവാരിക്ക് ലഭിച്ചിരുന്നെങ്കിലും അഡോപ്ഷൻ ഏജൻസി തിവായിരിയുടെ നീക്കത്തോട് തണുപ്പൻ പ്രതികരണം കാഴ്ചവച്ചതിനാലാണ് ദത്തെടുക്കൽ നടപടി ഇത്രയും താമസിച്ചത്.ഉപേക്ഷിക്കപ്പെട്ടതും വീടില്ലാത്തവരുമായ കുട്ടികൾക്ക് തണലേകുന്ന ഒരു ഷെൽട്ടറാണ് മാതൃച്ഛായ. സന്നദ്ധ സംഘടനയായ സേവാ ഭാരതിയാണ് 1997ൽ ഈ ഷെൽട്ടർ സ്ഥാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 8നും 9നുമായിരുന്നു തന്റെ ആവശ്യമുന്നയിച്ച് ആദിത്യ തിവാരി മാതൃഛായകമ്മിറ്റിക്ക് മുന്നിലെത്തിയിരുന്നത്.

ആ വേളയിൽ തികച്ചും അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് കമ്മിറ്റി തിവാരിയെ ബുദ്ധിമുട്ടിക്കുകയായിരുന്നു ചെയ്തത്. ഇത്തരത്തിലുള്ള ഒരു കുഞ്ഞിനെ ദത്തെടുത്താൽ അത് തിവാരിയുടെ വിവാഹത്തെ ബാധിക്കില്ലേയെന്ന് വരെ അവർ ചോദിച്ചിരുന്നു.തുടർന്ന് നിരവധി നുലാമാലകൾ താണ്ടിയാണ് തിവാരിക്ക് ഇപ്പോൾ കുഞ്ഞിനെ ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമതടസങ്ങളെല്ലാം നീങ്ങിയിട്ടും കുഞ്ഞിനെ വിട്ട് കൊടുക്കുന്നതിൽ കാലതാമസമുണ്ടായതിനെ തുടർന്ന് ജില്ലാ കളക്ടറായ നിഷാന്ത് വാർവാഡ് ഡിസംബർ 12ന് ഇടപെട്ടിരുന്നു. കാലതാമസത്തിന് കാരണമെന്താണെന്ന് ചോദിച്ച് അദ്ദേഹം മാതൃച്ഛായയിലേക്ക് എഴുതുകയും ചെയ്തിരുന്നു. എന്നാൽ ഈ കാര്യത്തിൽ കാലതാമസമൊന്നുമുണ്ടായിട്ടില്ലെന്നും നിയമങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നീക്കുകയാണെന്നുമായിരുന്നു മാതൃച്ഛായയുടെ ജോയിന്റ് സെക്രട്ടറിയായ അമിത സിങ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP