Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാക്കിസ്ഥാൻ ജനത ഇരകൾ എന്ന് അദ്‌നൻ സാമി; നിസഹായരും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ ജനതയോട് ക്ഷമിക്കുന്നു എന്നും പാക്കിസ്ഥാനികളുടെ സൈബർ ആക്രമണത്തിനിരയാകുന്ന പഴയ പാക്കിസ്ഥാനി

പാക്കിസ്ഥാൻ ജനത ഇരകൾ എന്ന് അദ്‌നൻ സാമി; നിസഹായരും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ ജനതയോട് ക്ഷമിക്കുന്നു എന്നും പാക്കിസ്ഥാനികളുടെ സൈബർ ആക്രമണത്തിനിരയാകുന്ന പഴയ പാക്കിസ്ഥാനി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയാണ് പാക്കിസ്ഥാനിൽ ഉള്ളതെന്നും അവർ ജീവിതം മടുത്തവരാണെന്നും ഗായകൻ അദ്‌നൻ സാമി. പാക്കിസ്ഥാനികൾ നിരന്തരം തന്നെ വേട്ടയാടുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്നൻ സാമി അവർക്കെതിരെ തിരിഞ്ഞത്. 'അവർ അടിസ്ഥാനപരമായി നിസഹായരാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയാണ്. ജീവിതം തന്നെ അവർക്ക് മടുത്തു'-പാക്കിസ്ഥാൻ ജനതയെ കുറിച്ച് അദ്നൻ സാമി പറഞ്ഞു.പാക്കിസ്ഥാൻ വിട്ടതുമുതൽ അവർ തന്നെ വേട്ടയാടുകയാണ് എന്നും അവരോട് ക്ഷമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ദൈവം അവരുടെ ജീവിതം മെച്ചപ്പെടുത്തട്ടെയെന്ന് ആഗ്രഹിക്കുന്നു.അവർ യഥാർത്ഥത്തിൽ ഇരകളാണ്'- അദ്നൻ സാമി പറഞ്ഞു.

പാക്കിസ്ഥാൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരനായ വ്യക്തിയാണ് അദ്നൻ സാമി. പാക്കിസ്ഥാൻ വംശജനായ അദ്നൻ സാമി ബ്രിട്ടണിലാണ് ജനിച്ചത്. 2016ലാണ് ഇന്ത്യൻ പൗരത്വം സാമിക്ക് ലഭിക്കുന്നത്. പാക്കിസ്ഥാൻ വിട്ട് ഇന്ത്യയിൽ പോകുന്നു എന്നതറിഞ്ഞത് മുതൽ അദ്നൻ സാമിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണം ഇപ്പോഴും തുടരുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഗായകന് നേരെയുള്ള സൈബർ ആക്രമണം രൂക്ഷമായി. ഇതിന് മറുപടിയുമായാണ് അദ്നൻ സാമി രംഗത്തുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP