Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി ലഫ്റ്റനന്റ് കേണൽ പുരോഹിത് സൈനിക യൂണിഫോമിൽ; പട്ടാളവേഷമണിയുന്നത് ഒൻപതു വർഷങ്ങൾക്കു ശേഷം; സൈന്യത്തിൽ ഉടൻ തിരിച്ചെത്തിയേക്കും

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി ലഫ്റ്റനന്റ് കേണൽ പുരോഹിത് സൈനിക യൂണിഫോമിൽ; പട്ടാളവേഷമണിയുന്നത് ഒൻപതു വർഷങ്ങൾക്കു ശേഷം; സൈന്യത്തിൽ ഉടൻ തിരിച്ചെത്തിയേക്കും

ന്യൂഡൽഹി: മാലെഗാവ് സ്ഫോടന കേസ് പ്രതി ലഫ്റ്റനന്റ് കേണൽ  ശ്രീകാന്ത് പ്രസാദ് പുരോഹിത് ഒൻപതു വർഷത്തിനു ശേഷം സൈനിക യൂണിഫോമിൽ . സ്‌ഫോടനക്കേസിൽ പ്രതിയായ കേണൽ ഒൻപതു വർഷം ജയിലിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. പുരോഹിതിനെ സൈന്യത്തിൽ തിരിച്ചെടുക്കാൻ സമ്മർദമുണ്ടെന്നാണ് സൂചനകൾ. കോടതി ജാമ്യത്തിൽവിട്ടതോടെ, സൈന്യത്തിലേക്ക് തിരിച്ചെത്താനുള്ള ആദ്യ നടപടിയാണിത്

മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ മാലെഗാവിൽ 2008 സെപ്റ്റംബർ 29-നുണ്ടായ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് എസ്‌പി. പുരോഹിതിനെ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിൽ ആറുപേർ മരിച്ചിരുന്നു. ജമ്മുകാശ്മീരിൽ തീവ്രവാദ വിരുദ്ധ സേനയ്ക്കൊപ്പം പ്രവർത്തിച്ചിരുന്ന പുരോഹിത്, സൈന്യത്തിന്റെ രഹസ്യന്വേഷണ വിഭാഗത്തിനൊപ്പവുമുണ്ടായിരുന്ന ആളാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ സൈനിക ഓഫീസറെന്ന കുപ്രസിദ്ധിയും പുരോഹിതിനുണ്ട്.

സ്ഫോടനത്തിനുപയോഗിച്ച സ്ഫോടകവസ്തു കൈമാറിയെന്ന പേരിലാണ് പുരോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതുവർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞ പുരോഹിതിനെ സുപ്രീം കോടതി ഉപാധികളോടെ ജാമ്യത്തിൽവിട്ടത്. ഒരുലക്ഷം രൂപയുടെയും ഇതേതുകയ്ക്കുള്ള രണ്ടാൾജാമ്യത്തിലുമാണ് പുരോഹിത് പുറത്തിറങ്ങിയത്.

പാസ്പോർട്ട് കോടതിയിൽകെട്ടിവെക്കാനും ദേശീയ അന്വേഷണ ഏജൻസിയോട് സഹകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ പുരോഹിതിനെ സൈന്യത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലയളവിന്റെ തുടക്കത്തിൽ 25 ശതമാനത്തോളം ശമ്പളമാണ് പുരോഹിതിന് ലഭിച്ചിരുന്നത്. പിന്നീട് സൈനിക ട്രിബ്യൂണലിന്റെ ഉത്തരവിൽ അത് 75 ശതമാനമായി ഉയർത്തി.

മുംബൈ തീവ്രവാദ വിരുദ്ധ വിഭാഗവും എൻഐഎയും സമർപ്പിച്ച ചാർജ് ഷീറ്റുകളിൽ വൈരുദ്ധ്യമുണ്ടെന്ന് ജാമ്യഹർജിയിൽ വിധിപറയവെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പഴുതാണ് രാജ്യത്തെ ആദ്യ ഹിന്ദു തീവ്രവാദ കേസിൽ ഉൾപ്പെട്ടവർക്ക് പുറത്തിറങ്ങാൻ വഴിയൊരുക്കിയത്. കേസിലെ പ്രധാന ഗൂഢാലോചനക്കാരൻ പുരോഹിതാണന്നായിരുന്നു എൻഐഎയുടെ വാദം. മതിയായ തെളിവുകൾ ഇയാൾക്കെതിരെ ഉണ്ടെന്നും ബോധിപ്പിച്ചിരുന്നു. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP