Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഗിക്കു പുറകെ ടോപ് രാമെൻ ന്യൂഡിൽസിനും ഇന്ത്യൻ വിപണിയിൽ നിരോധനം; മറ്റു ബ്രാൻഡുകളും പരിശോധനയ്ക്കായി ശേഖരിച്ച് ഭക്ഷ്യ സുരക്ഷ അഥോറിറ്റി

മാഗിക്കു പുറകെ ടോപ് രാമെൻ ന്യൂഡിൽസിനും ഇന്ത്യൻ വിപണിയിൽ നിരോധനം; മറ്റു ബ്രാൻഡുകളും പരിശോധനയ്ക്കായി ശേഖരിച്ച് ഭക്ഷ്യ സുരക്ഷ അഥോറിറ്റി

ന്യൂഡൽഹി: മാഗി ന്യൂഡിൽസ് ഉയർത്തിയ ഭക്ഷ്യ സുരക്ഷാ വിവാദത്തിൽ ടോപ് രാമെനും. ജപ്പാൻ കമ്പനിയായ ഇന്തോ നിസ്സിന്റെ ഉൽപ്പന്നമായ ടോപ് രാമെൻ ന്യൂഡിൽസിനും ഇന്ത്യൻ വിപണിയിൽ നിരോധനം.

കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണു നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ, ഇന്ത്യൻ വിപണിയിൽ നിന്ന് ഉത്പന്നം പിൻവലിച്ചതായി ഇന്തോ നിസ്സിൻ വ്യക്തമാക്കി.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും (എം.എസ്.ജി) അനുവദനീയമായതിലും കൂടുതൽ അളവിൽ മാഗി ന്യൂഡിൽസിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം മാഗി നൂഡിൽസ് വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർമ്മാതാക്കളായ നെസ്‌ലെയോട് ആവശ്യപ്പെട്ടത്.

മാഗി നൂഡിൽസ് പിൻവലിച്ചതിനെത്തുടർന്ന് നെസ്‌ലെ 320 കോടി മൂല്യമുള്ള സ്റ്റോക്ക് വിപണിയിൽ നിന്ന് തിരിച്ചെടുത്ത് നശിപ്പിച്ചിരുന്നു. നോർ നൂഡിൽസുകളുടെ വിൽപനയും നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ടോപ് രാമെനും നിരോധനം ഏർപ്പെടുത്തിയത്.

മാഗി നിരോധിച്ചതിനെത്തുടർന്ന് ടോപ് രാമെന്റെയടക്കം മറ്റ് നൂഡിൽസ് നിർമ്മാതാക്കളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്റി വിപണിയിൽ നിന്ന് ശേഖരിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ അംഗീകാരമുള്ള സ്വതന്ത്ര ലാബുകളിൽ ഇന്തോ നിസ്സിൻ നടത്തിയ പരിശോധനയിലും അനുവദനീയമായതിലും കൂടുതൽ രാസഘടകങ്ങൾ ടോപ് രാമെനിൽ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഉൽപ്പന്നം വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. ടോപ് രാമെനുപുറമെ ഫൂഡിൽസ്, പാസ്ത, വൈ വൈ, യിപ്പീ തുടങ്ങിയ ബ്രാൻഡുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP