Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദിയുടെ ഗുജറാത്തിനെ കളിയാക്കാൻ കാത്തിരുന്നവർക്ക് വടി കിട്ടി; പറന്നുയരാൻ ശ്രമിക്കവേ പോത്തിനെ ഇടിച്ച വിമാനത്തിന്റെ യാത്ര മുടങ്ങി

മോദിയുടെ ഗുജറാത്തിനെ കളിയാക്കാൻ കാത്തിരുന്നവർക്ക് വടി കിട്ടി; പറന്നുയരാൻ ശ്രമിക്കവേ പോത്തിനെ ഇടിച്ച വിമാനത്തിന്റെ യാത്ര മുടങ്ങി

സൂറത്ത്: എല്ലാം മോദിയുടെ ഗുജറാത്തിൽ സുരക്ഷിതമെന്നാണ് വയ്‌പ്പ്. സുരക്ഷാ മുൻകരുതൽ എല്ലാം കൃത്യമെന്നാണ് ഏവരും പറയുന്നത്. ആർക്കും ഒരിടത്തും നുഴഞ്ഞു കയറാനാകില്ല. എന്നാൽ ഇന്നലെ സൂറത്ത് വിമാനത്താവളത്തിൽ സംഭവിച്ചത് പ്രധാനമന്ത്രി മോദിയുടെ പ്രഭാവത്തിന് എതിരാണ്.

ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിൽ 170 യാത്രക്കാരുമായി റൺവേയിലൂടെ പറന്നുയരുകയായിരുന്ന വിമാനം വഴിമുടക്കിയായെത്തിയ പോത്തിനെ ഇടിച്ചു. മനസ്സാന്നിധ്യം നഷ്ടപ്പെടാതെ പൈലറ്റ് വിമാനം അടിയന്തരമായി നിർത്തിയതിനാൽ വൻദുരന്തം ഒഴിവായി. വിമാനത്താവളത്തിൽ പോത്ത് നുഴഞ്ഞുകയറിയതാണ് വിവാദമാകുന്നത്. നല്ലൊരു ചുറ്റുമതിലുപോലും സൂറത്ത് വിമാനത്താവളത്തിൽ ഇല്ലെന്നാണ് വ്യക്തമാകുന്നത്. ഇത് തന്നെയാണ് ഗുജറാത്തിന്റെ ഖ്യാതിയെ വിമർശന വഴിയിലെത്തിക്കുന്നത്.

വ്യോമയാന മന്ത്രി അശോക് ഗജപതി റാവുവിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ എല്ലാ വിമാനത്താവളങ്ങളുടെയും ചുറ്റുമതിൽ കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.അപകടത്തെത്തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും സുരക്ഷിതത്വം പരിശോധിക്കാൻ വ്യോമയാന മന്ത്രാലയം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർപ്പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കും നിർദ്ദേശം നൽകി.

സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സ്‌പൈസ് ജറ്റിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം. വിമാനത്തിന്റെ എൻജിന് തകരാറ് സംഭവിച്ചെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രാക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ കയറ്റി അയച്ചു. അപകടത്തെത്തുടർന്ന് സൂറത്ത് വിമാനത്താവളത്തിൽ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ എല്ലാ സർവീസുകളും നിർത്തിവച്ചതായി കമ്പനി വക്താവ് അറിയിച്ചു. യാത്രക്കാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് എയർപ്പോർട്ട് ഡയറക്ടർ ഡോ. എസ്.ഡി. ശർമ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്റെ വിടവിലൂടെയാണ് പോത്ത് റൺവേയിലേക്ക് കടന്നത്. ഇടിയുടെ ആഘാതത്തിൽ പോത്ത് ചത്തു. സൂറത്ത് വിമാനത്താവളത്തിന് അടുത്ത് മൃഗങ്ങൾ അലഞ്ഞ് തിരിയുന്നത് പതിവാണ്. കഴിഞ്ഞദിവസവും മതിലിലെ വിടവിലൂടെ നാൽക്കാലി വിമാനത്താവളത്തിനുള്ളിൽ കടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP