Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഗ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പ് പഞ്ചാബിൽ ബസിനുള്ളിൽ വീണ്ടും പീഡനശ്രമം; ഖന്നയിൽ നടന്ന സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

മോഗ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പ് പഞ്ചാബിൽ ബസിനുള്ളിൽ വീണ്ടും പീഡനശ്രമം; ഖന്നയിൽ നടന്ന സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ചണ്ഡീഗഢ്: പഞ്ചാബിലെ മോഗയിൽ പതിനാലുകാരിയെയും അമ്മയെയും പീഡിപ്പിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് വീണ്ടും ബസിനുള്ളിൽ പീഡനശ്രമം. ഖന്ന ജില്ലയിലാണ് സംഭവം.

ഓടുന്ന ബസിൽ വച്ചാണ് ഇക്കുറിയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമത്തെ എതിർത്ത പെൺകുട്ടി ബസിൽ നിന്നും ചാടി രക്ഷപെടുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബസിലെ ഡ്രൈവറെയും കണ്ടക്ടറേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ മാസം 29നാണ് മോഗയിൽ ഓടുന്ന ബസിൽ വച്ച് അമ്മയ്ക്കും പതിനാലുകാരിയായ മകൾക്കും നേരെ പീഡനശ്രമം ഉണ്ടായത്. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ബസ് ജീവനക്കാർ ഇരുവരെയും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ബസ് അമിതവേഗതയിൽ നിയമം ലംഘിച്ചാണ് സഞ്ചരിച്ചതെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഈ സംഭവങ്ങൾക്കു തൊട്ടുപിന്നാലെയാണ് പഞ്ചാബിൽ നിന്നു തന്നെ ബസിനുള്ളിൽ മറ്റൊരു പീഡനശ്രമവും റിപ്പോർട്ടു ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മോഗയിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുംവരെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കില്ല എന്ന നിലപാടിലായിരുന്നു ബന്ധുക്കൾ. കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP