Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

5000 കിലോമീറ്റർ ദൂരപരിധി; 1000 കിലോ ഭാരം വഹിക്കും; ചൈനയടക്കം നിരവധി രാജ്യങ്ങളെ ഇന്ത്യൻ വ്യോമസേനാ പരിധിയിലാക്കിയ പരീക്ഷണം വിജയം; നാലാം പരീക്ഷണവും വിജയിച്ച അഗ്നി 5 ഇന്ത്യൻ പ്രതിരോധ കരുത്ത് ഇരട്ടിയാകും

5000 കിലോമീറ്റർ ദൂരപരിധി; 1000 കിലോ ഭാരം വഹിക്കും; ചൈനയടക്കം നിരവധി രാജ്യങ്ങളെ ഇന്ത്യൻ വ്യോമസേനാ പരിധിയിലാക്കിയ പരീക്ഷണം വിജയം; നാലാം പരീക്ഷണവും വിജയിച്ച അഗ്നി 5 ഇന്ത്യൻ പ്രതിരോധ കരുത്ത് ഇരട്ടിയാകും

ബാലസോർ: ഒഡീഷയിലെ വീലർ ദ്വീപിൽ നിന്ന് കുതിച്ചുയർന്ന അഞ്ചാം തലമുറ അഗ്‌നി മിസൈൽ ഭീതിയിലാക്കുന്നത് ചൈന ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ നെഞ്ചിലാണ്. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള അഗ്‌നി-5ന്റെ പരീക്ഷണ വിജയത്തോടെ ഏഷ്യ മുഴുവൻ ഇന്ത്യയുടെ പ്രഹരപരിധിയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യൻ പ്രതിരോധത്തിന്റെ കരുത്ത് കൂട്ടുന്ന പരീക്,ണ വിജയം

5,500 മുതൽ 5,800 കിലോമീറ്റർ വരെയാണ് അഗ്‌നി-5ന്റെ ദൂരപരിധി. 2 ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷനാണ് മിസൈൽ വികസിപ്പിച്ചത്. അഗ്‌നിയുടെ ആദ്യതലമുറ മിസൈലുകൾ പാക്കിസ്ഥാനെ ലക്ഷ്യമിട്ടായിരുന്നെങ്കിൽ അഗ്‌നി-5 പ്രധാനമായും ചൈനയെയാണ് ലക്ഷ്യമിടുന്നത്. ചൈനയുടെ വടക്കന്മേഖലയിൽ വരെ ആക്രമണം നടത്താനുള്ള ശേഷി അഗ്‌നി-5നുണ്ട്. 5000 കിലോമീറ്ററിലേറെ റേഞ്ചുള്ള മിസൈലുകൾ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കേ ഉണ്ടായിരുന്നുള്ളൂ. ഈ സൂപ്പർ ക്‌ളബിൽ ആറാം അംഗമായി മാറിയിരിക്കുകയാണ് ഇന്ത്യ.

ഏഷ്യയെ കൂടാതെ ആഫ്രിക്കയും യൂറോപ്പും ഭാഗികമായി മിസൈലിന്റെ ആക്രമണ പരിധിയിൽ വരും. ചൈന കൂടാതെ റഷ്യ, ജപ്പാൻ, ജർമനി, ഇറ്റലി, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ അഗ്‌നി അഞ്ചിന്റെ പരിധിയിലാണ്. അഗ്‌നി-5ന്റെ നാലാംഘട്ട പരീക്ഷണമാണ് ഇപ്പോൾ വിജയത്തിൽ എത്തിയിരിക്കുന്നത്. 2015 ജനുവരിയിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിൽ ചില ന്യൂനതകൾ കണ്ടെത്തിയിരുന്നു. ഇതും പരിഹരിക്കപ്പെട്ടിരിക്കുന്നു.

ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈൽ അത്യാധുനിക ഗതിനിർണയ, ഗൈഡൻസ് സംവിധാനങ്ങളോടു കൂടിയതാണ്. ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽനിന്ന് ഇന്നലെ 11.05 നായിരുന്നു നാലാം ഘട്ട വിക്ഷേപണം. ആണവ പോർമുനയുള്ള ഇന്ത്യൻ മിസൈലുകളിൽ ഏറ്റവും കരുത്തുറ്റതാണ് അഗ്‌നി-5. 17 മീറ്റർ നീളവും 50 ടൺ ഭാരവുമുള്ള അഗ്‌നി-5 മിസൈലിന് 1500 കിലോ ആണവ യുദ്ധമുന വഹിക്കാൻ ശേഷിയുണ്ട്. മിസൈൽ ഇനി വൈകാതെ സ്പെഷൽ ഫോഴ്സ് കമാൻഡിന്റെ ഭാഗമാക്കും.

ആദ്യ പരീക്ഷണം 2012 ഏപ്രിൽ 19 നായിരുന്നു. 2013 സെപ്റ്റംബർ 15 നും 2015 ജനുവരി 31 നുമായി രണ്ടും മൂന്നും ഘട്ട പരീക്ഷണം നടന്നു.  അത്യാധുനിക എൻജിനും പോർമുനയുമുള്ള മിസൈൽ തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഇന്ത്യക്ക് 110-120 ഉം പാക്കിസ്ഥാന് 130-140 ഉം ചൈനയ്ക്ക് 250 ന് അടുത്തും ആണവ മിസൈലുകളുണ്ടെന്നാണു റിപ്പോർട്ടുകൾ.

താരതമ്യേന റേഞ്ച് കുറവുള്ള അഗ്‌നി 1, 2 , 3, 4 മിസൈലുകളാണ് പരമ്പരയിലെ മുൻഗാമികൾ. പാക്കിസ്ഥാന്റെ 2500 കിലോമീറ്റർ റേഞ്ചുള്ള ഷഹീൻ-2' മിസൈലിനോട് കിടപിടിക്കുന്നതാണ് അഗ്‌നി 3, 4 മിസൈലുകൾ. ചൈനയ്ക്ക് 10.000 കിലോമീറ്ററിലേറെ റേഞ്ചുള്ള മിസൈലുകളുണ്ട്. ശത്രുരാജ്യത്ത് എവിടെയും പ്രഹരിക്കാനുള്ള റേഞ്ച് ഉറപ്പാക്കുകയാണ് മിസൈൽ പ്രതിരോധതന്ത്രത്തിന്റെ മർമ്മം. ചൈനയിൽ എവിടെയും അഗ്‌നി - 5'ന് പ്രഹരിക്കാനാകും. റഡാറുകൾക്ക് എളുപ്പം കണ്ടെത്താനാവാത്ത വിധമാണ് മിസൈലിന്റെ രൂപകല്പന. അഗ്‌നി -5' ന്റെ വിജയം ഉറപ്പാക്കിയ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു.

'സമാധാനത്തിന്റെ ആയുധം' എന്നാണ് ഇന്ത്യ അഗ്‌നി-5നെ വിശേഷിപ്പിക്കുന്നത്. അഗ്‌നി ശ്രേണിയിലെ അടുത്ത മിസൈലിന് (അഗ്‌നി-6) 8,000 മുതൽ 10,000 കിലോമീറ്റർ വരെ ദൂരപരിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത വർഷം മിസൈൽ പരീക്ഷിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP