Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ നിയമ ഭേദഗതിയിൽ കോടതിയെ സമീപിക്കുന്നവരിൽ ബിജെപി സഖ്യ കക്ഷിയും; പാർലമെന്റിൽ ബില്ലിനെ അനുകൂലിച്ച അസം ഗണപരിഷത്ത് പ്രക്ഷോഭം ശക്തമായതോടെ മലക്കം മറിഞ്ഞു; പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്താനും എജിപി നേതൃത്വം

പൗരത്വ നിയമ ഭേദഗതിയിൽ കോടതിയെ സമീപിക്കുന്നവരിൽ ബിജെപി സഖ്യ കക്ഷിയും; പാർലമെന്റിൽ ബില്ലിനെ അനുകൂലിച്ച അസം ഗണപരിഷത്ത് പ്രക്ഷോഭം ശക്തമായതോടെ മലക്കം മറിഞ്ഞു; പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്താനും എജിപി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി അസമിൽ ബിജെപി സഖ്യ സർക്കാരിൽ ഭിന്നത. പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് ബിജെപിയുടെ ഘടകകക്ഷിയായ അസം ഗണപരിഷത്ത് സുപ്രീംകോടതിയെ സമീപിക്കും. മുതിർന്ന നേതാക്കളുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവുമധികം പ്രതിഷേധം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് അസം. അസമിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിൽ അഞ്ചുപേരാണ് മരിച്ചത്. ജനങ്ങൾ നിയമത്തിനെതിരെ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപിയിൽ നിന്നും വ്യത്യസ്ത നിലപാടുമായി അസം ഗണപരിഷത്ത് രംഗത്തുവന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് പുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോദി , ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും അസം ഗണപരിഷത്ത് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാരിൽ അസം ഗണപരിഷത്തിന് മൂന്ന് മന്ത്രിമാരുണ്ട്.പാർലമെന്റിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് അസം ഗണപരിഷത്ത് സ്വീകരിച്ചത്. ഇത് പാർട്ടിയിൽ തന്നെ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്. നിരവധി പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP