Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോൺഗ്രസ് നേതാവിന് തീവ്രവാദികളുമായി ബന്ധം; അഹമ്മദ് പട്ടേൽ ട്രസ്റ്റിയായ ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ അറസ്റ്റിലായ തീവ്രവാദി; സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിക്കെതിരെ ആരോപണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി; ഗുജറാത്തിൽ രാഷ്ട്രീയ യുദ്ധം മുറുകുന്നു

കോൺഗ്രസ് നേതാവിന് തീവ്രവാദികളുമായി ബന്ധം; അഹമ്മദ് പട്ടേൽ ട്രസ്റ്റിയായ ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ അറസ്റ്റിലായ തീവ്രവാദി; സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിക്കെതിരെ ആരോപണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി; ഗുജറാത്തിൽ രാഷ്ട്രീയ യുദ്ധം മുറുകുന്നു

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ആരോപണം. അഹമ്മദ് പട്ടേൽ ട്രസ്റ്റിയായിരുന്ന ആശുപത്രിയിലെ മുൻജീവനക്കാരനെ ഐ എസ് ബന്ധം സംശയിച്ച് ഭീകരവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് അഹമ്മദ് പട്ടേലിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി രൂപാനി രംഗത്തെത്തിയിരിക്കുന്നത്.

രണ്ടുദിവസം മുമ്പാണ് ഐ എസ് ബന്ധം സംശയിച്ച് രണ്ടുപേരെ തീവ്രവാദ വിരുദ്ധ വിഭാഗം പിടികൂടിയത്. ഇതിൽ ഒരാൾ അഹമ്മദ് പട്ടേൽ ട്രസ്റ്റിയായിരുന്ന സർദാർ പട്ടേൽ ആശുപത്രിയിലെ മുൻജീവനക്കാരനായിരുന്നു. കാസിം സ്റ്റിംബർവാല എന്നാണ് ഇയാളുടെ പേര് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഭാറൂച്ച് ജില്ലയിലെ അങ്ക്ലേശ്വറിലാണ് സർദാർ പട്ടേൽ ആശുപത്രി സ്ഥിതി ചെയ്യുന്നത്. 2014 വരെ ഈ ആശുപത്രിയുടെ ട്രസ്റ്റിയായിരുന്നു അഹമ്മദ് പട്ടേൽ.

ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് എം പി അഹമ്മദ് പട്ടേൽ രാജ്യസഭയിൽനിന്ന് രാജിവയ്ക്കണം. ഇതൊരു ഗൗരവമുള്ള വിഷയമാണ്. തീവ്രവാദിയെ അറസ്റ്റ് ചെയ്തത് അഹമ്മദ് പട്ടേൽ നടത്തുന്ന ആശുപത്രിയിൽ നിന്നാണെന്നും രൂപാനി പറഞ്ഞു.

എന്നാൽ ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് അഹമ്മദ് പട്ടേൽ പ്രതികരിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്.തീവ്രവാദ ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായവർക്തെിരെ ശക്തമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണം. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഷയത്തെ ഉപയോഗിക്കുകയാണ് ബിജെപിയെന്നും സമാധാന പ്രിയരായ ഗുജറാത്തികളെ വിഭജിക്കരുതെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP