Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ വാക്ക് കേട്ട് ശുചീകരണത്തിന്; അഹമ്മദാബാദിലെ കുട്ടികൾക്ക് കിട്ടയത് ലോക്കർ നിധി; എല്ലാം കൊണ്ടു പോയ പൊലീസ് ഉറവിടത്തെ തേടി അന്വേഷണവും തുടങ്ങി

മോദിയുടെ വാക്ക് കേട്ട് ശുചീകരണത്തിന്; അഹമ്മദാബാദിലെ കുട്ടികൾക്ക് കിട്ടയത് ലോക്കർ നിധി; എല്ലാം കൊണ്ടു പോയ പൊലീസ് ഉറവിടത്തെ തേടി അന്വേഷണവും തുടങ്ങി

അഹമ്മദാബാദ്: നിധി കിട്ടാനല്ല, രാജ്യത്തെ വൃത്തിയാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കമിട്ടത്. രാജ്യം ശുചിയാക്കുന്നവർക്ക് നിധി കൂടി കിട്ടിയാലോ? സംഗതി ജോറാകും. മോദിയുടെ സ്വന്തം അഹമ്മദാബിദിലാണ് സംഭവം.

സ്‌കൂൾ പരിസരം ശുചിയാക്കുന്നതിന് ഇടയിൽ സ്‌കൂൾ കുട്ടികൾക്ക് ലഭിച്ചത് ഒന്നരക്കോടി രൂപയുടെ 'നിധി'. സ്‌കൂൾ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒരു കോടി രൂപയുടെ നോട്ടുകളും 59 ലക്ഷം രൂപ വിലമതിക്കുന്ന 21 സ്വർണ ബിസ്‌ക്കറ്റുകളുമാണ് കുട്ടികൾക്ക് ലഭിച്ചത്.
മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി സ്‌കൂൾ പരിസരം വൃത്തിയാക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ലോക്കറിൽ നിന്നാണ് പണവും സ്വർണവും ലഭിച്ചത്.

100 ഗ്രാം വീതമുള്ള സ്വർണ ബിസ്‌ക്കറ്റുകളാണ് ലോക്കറിൽ കണ്ടെത്തിയത്. നോട്ടുകൾ ലോക്കറിനുള്ളിൽ ഒരു ബ്രീഫ് കേസിൽ സുരക്ഷിതമായി അടുക്കിയ നിലയിലായിരുന്നു. പൊടിപിടിച്ച നിലയിൽ കണ്ടെത്തിയ ലോക്കർ ഉപേക്ഷിച്ചിട്ട് വളരെ കാലമായതായി തോന്നുമെന്ന് സ്‌കൂളിലെ അദ്ധ്യാപകർ പറയുന്നു. പൊലീസും ആദായ നികുതി ഉദ്യോഗസ്ഥരും 'നിധി'യുടെ ഉറവിടം അന്വേഷിച്ച് വരുകയാണ്. ഏതാണ്ട് ഒരു കോടി 58 ലക്ഷം രൂപ ഇതിന് വിലമതിക്കുമെന്നും കണക്കാക്കി.

ഒഎൻജിസി ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾക്കാണ് നിധി കിട്ടിയത്. നിധി കണ്ടതോടെ സ്‌കൂൾ പ്രിൻസിപ്പൾ പൊലീസിനെ വിളിക്കുകയായിരുന്നു. 2008ൽ ബാങ്കിൽ നിന്ന് മുദ്രവച്ച രണ്ട് ലോക്കറുകളാണ് കിട്ടിയത്. നിധി പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP