Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുനന്ദയുടേത് സ്വാഭാവിക മരണമെന്നു വരുത്തിത്തീർക്കാൻ സമ്മർദമുണ്ടായി; എയിംസ് ഡയറക്ടറുമായി തരൂർ ബന്ധപ്പെട്ടത് ഇ മെയിലിലൂടെ: വിവാദ വെളിപ്പെടുത്തലുമായി എയിംസിലെ ഡോക്ടർ

സുനന്ദയുടേത് സ്വാഭാവിക മരണമെന്നു വരുത്തിത്തീർക്കാൻ സമ്മർദമുണ്ടായി; എയിംസ് ഡയറക്ടറുമായി തരൂർ ബന്ധപ്പെട്ടത് ഇ മെയിലിലൂടെ: വിവാദ വെളിപ്പെടുത്തലുമായി എയിംസിലെ ഡോക്ടർ

ന്യൂഡൽഹി: ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്താൻ ഡോക്ടർമാരുടെ മേൽ സമ്മർദം ചെലുത്തിയിരുന്നുവെന്നു വെളിപ്പെടുത്തൽ. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർ ആദർശ് ഗുപ്തയാണ് വിവാദ വെളിപ്പെടുത്തൽ നടത്തിയത്. കെട്ടിച്ചമച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൃഷ്ടിക്കുന്നതിന് ശശി തരൂരും ഡോ.മിശ്രയും തമ്മിൽ ഇമെയിൽ സന്ദേശങ്ങൾ കൈമാറിയതിനും തെളിവുണ്ടെന്നും വെളിപ്പെടുത്തലുണ്ട്.

താനുൾപ്പെടെയുള്ള ഡോക്ടർമാർക്ക് മേൽ ഇക്കാര്യത്തിൽ സമ്മർദ്ദമുണ്ടായിരുന്നു. ഫോറൻസിക് ഡിപ്പാർട്ടമെന്റ് തലവനായ ഡോ. സുധീർ കെ ഗുപ്തയുടെ നേതൃത്വത്തിൽ ആദർശ് കുമാറും ഡോ. ശശാങ്ക് പൂനിയയുമാണ് സുനന്ദയുടെ പോസ്റ്റ്‌മോർട്ടം നടത്തിയത്. വിഷാംശം ഉള്ളിൽച്ചെന്നാണ് സുനന്ദ മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്താൻ സമ്മർദ്ദമുണ്ടായിരുന്നുവെന്ന ആദർശ് കുമാറിന്റെ വെളിപ്പെടുത്തൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് അയച്ച കത്തിലാണ്. എന്നാൽ സമ്മർദ്ദത്തിന് തങ്ങൾ അടിപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2014 ജനുവരി 17നാണ് ഹോട്ടൽ ലീലാ പാലസിലെ 345ാം മുറിയിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം പിന്നിട്ടപ്പോഴാണ് മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. വിഷം ഉള്ളിൽച്ചെന്നതാണ് 49കാരിയായ സുനന്ദയുടെ മരണകാരണമെന്ന് എയിംസ് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഡൽഹി പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തത്.

എയിംസ് ഡയറക്ടർ ഡോ. എംസി മിശ്ര സുനന്ദയുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം തങ്ങളുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ, കഴിഞ്ഞ ഒരു വർഷമായി എയിംസ് ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനം താറുമാറായി കിടക്കുകയാണെന്നും മന്ത്രിക്കയച്ച കത്തിൽ ആദർശ് കുമാർ ആരോപിക്കുന്നുണ്ട്. ആദർശ് കുമാറിന്റെ ആരോപണം ഡോ സുധീർ ഗുപ്തയും ആവർത്തിച്ചു. താനുമായും ഡിപ്പാർട്ട്‌മെന്റിലെ മറ്റ് ഡോക്ടർമാരുമായും എം സി മിശ്ര സഹകരിക്കുന്നില്ലെന്നും സുധീർ ഗുപ്ത ആരോപിച്ചിരുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് മെയ് 28ന് സുധീർ ഗുപ്തയും ആരോഗ്യ മന്ത്രിക്ക് കത്തയച്ചിരുന്നു. സുനന്ദയുടെ മരണം അസ്വാഭാവികമായിരുന്നുവെന്ന റിപ്പോർട്ട് തിരുത്താൻ എയിംസ് ഡയറക്ടർ ആവശ്യപ്പെട്ടുവെന്നായിരുന്നു സുധീർ ഗുപ്തയുടെ ആരോപണം. സുനന്ദയുടെത് സ്വാഭാവിക മരണമെന്ന് റിപ്പോർട്ട് നൽകാൻ ഡോ.മിശ്ര സമ്മർദ്ദം ചെലുത്തി. അത് തങ്ങളുടെ കണ്ടെത്തലിന് വിരുദ്ധമായിരുന്നു. കെട്ടിച്ചമച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൃഷ്ടിക്കുന്നതിന് ശശി തരൂരും ഡോ.മിശ്രയും തമ്മിൽ ഇമെയിൽ സന്ദേശങ്ങൾ കൈമാറിയതിനും തെളിവുണ്ട്. എന്നാൽ സമ്മർദ്ദത്തിന് അടിമപ്പെടാതെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കിയതെന്നും കത്തിൽ സുധീർ ഗുപ്ത പറഞ്ഞു.

സുനന്ദയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്താൻ വിസമ്മതിച്ചതിലുള്ള പ്രതികാര നടപടിയായി എയിംസ് ഫോറൻസിക് ഡിപ്പാർട്ട്‌മെന്റ് സ്ഥാനത്ത് നിന്നും തന്നെ നീക്കാനുള്ള തീരുമാനമുണ്ടായെന്നും സുധീർ ഗുപ്ത ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ പരാതി തള്ളി. ഇതിനെ തുടർന്ന് സുധീർ ഗുപ്ത ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സുധീർ ഗുപ്തയുടെ അനുവാദം കൂടാതെ അദ്ദേഹത്തെ തൽസ്ഥാനത്ത് നീക്കം ചെയ്യാനാകില്ലെന്നായിരുന്നു കോടതി ഉത്തരവ്. ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിന്റെ തലപ്പത്ത് നിന്നും സുധീർ ഗുപ്തയെ നീക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് ഡയറക്ടർ ഡോ എംസി മിശ്ര ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ കാര്യങ്ങളൊക്കെ വെളിച്ചത്തുവന്നത് അപ്പോഴാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP