Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അരുണാചലിൽ വ്യോമ സേനാ വിമാനം തകർന്ന് മരിച്ചവരുടെ മൃതദ്ദേഹങ്ങൾ കണ്ടെത്തിയത് 12,000 അടി ഉയരത്തിലെ മലനിരകളിൽ നിന്ന്; ലഭിച്ചത് ആറ് പേരുടെ മൃതദ്ദേഹങ്ങളും ഏഴ് പേരുടെ മൃതദ്ദേഹാവശിഷ്ടങ്ങളും; ജോർഹട്ടിലെ ബേസ് ക്യാമ്പിലേക്ക് ഇവ മാറ്റുമെന്നും വ്യോമസേന; ആരുടെ മൃതദ്ദേഹങ്ങളാണ് ലഭിച്ചിരിക്കുന്നത് എന്നത് ഉടൻ പുറത്ത് വിടുമെന്നും സൂചന

അരുണാചലിൽ വ്യോമ സേനാ വിമാനം തകർന്ന് മരിച്ചവരുടെ മൃതദ്ദേഹങ്ങൾ കണ്ടെത്തിയത് 12,000 അടി ഉയരത്തിലെ മലനിരകളിൽ നിന്ന്; ലഭിച്ചത് ആറ് പേരുടെ മൃതദ്ദേഹങ്ങളും ഏഴ് പേരുടെ മൃതദ്ദേഹാവശിഷ്ടങ്ങളും; ജോർഹട്ടിലെ ബേസ് ക്യാമ്പിലേക്ക് ഇവ മാറ്റുമെന്നും വ്യോമസേന; ആരുടെ മൃതദ്ദേഹങ്ങളാണ് ലഭിച്ചിരിക്കുന്നത് എന്നത് ഉടൻ പുറത്ത് വിടുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അസമിലെ ജോർഹാട്ടിൽ നിന്നും മെച്ചുക്കയിലേക്കുള്ള യാത്രയ്ക്കിടെ തകർന്ന വ്യോമസേനയുടെ എ.എൻ 32 വിമാനത്തിൽ യാത്ര ചെയ്തവരുടെ മൃതദ്ദേഹം കണ്ടെത്തിയതായി സൂചന. ആറ് പേരുടെ മൃതദ്ദേഹങ്ങളും ഏഴ് പേരുടെ മൃതദ്ദേഹാവശിഷ്ടങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. 12,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകളിൽ നിന്നാണ് മൃതദ്ദേഹങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. മൃതദ്ദേഹങ്ങൾ ജോർഹട്ടിലെ വ്യോമസേനാ ബേസ് ക്യാമ്പിലേക്ക് മാറ്റുമെന്നും വ്യോമസേനാ അധികൃതർ അറിയിച്ചു.

ആകെ 13 ഉദ്യോഗസ്ഥരാണ് വിമാനാപകടത്തിൽ മരിച്ചത്. ഇതിൽ മൂന്നു മലയാളികളും ഉൾപ്പെടുന്നു. വിമാനം തകർന്ന് വീണ പ്രദേശത്ത് എം.ഐ 17 ഹെലികോപ്റ്റർ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്.

വ്യോമസേനാ വിങ് കമാൻഡർ ജി എം ചാൾസ്, സ്‌ക്വാഡ്രൻ ലീഡർ എച്ച് വിനോദ്, ഫ്‌ളൈറ്റ് ലെഫ്റ്റനന്റുമാരായ ആർ ഥാപ്പ, എ തൻവർ, എസ് മൊഹന്തി, എം കെ ഗാർഗ്, വാറന്റ് ഓഫീസർ കെ കെ മിശ്ര, സർജെന്റ് അനൂപ് കുമാർ, കോർപറൽ ഷെറിൻ, എൽ എ സിമാരായ എസ് കെ സിങ്, പങ്കജ്, എൻ സി(ഇ)മാരായ പുതാലി, രാജേഷ് കുമാർ എന്നിവരാണ് മരിച്ചവർ. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് വിനോദ്. അനൂപ് കുമാർ കൊല്ലം അഞ്ചൽ സ്വദേശിയും ഷെറിൻ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP